കരിയറിന്റെ തുടക്കകാലത്തെ സ്ട്രഗിളുകളെ കുറിച്ച് തുറന്നു പറഞ്ഞു വരലക്ഷ്മി ശരത് കുമാർ.

കരിയറിന്റെ തുടക്കകാലത്തെ സ്ട്രഗിളുകളെ കുറിച്ച് തുറന്നു പറഞ്ഞു വരലക്ഷ്മി ശരത് കുമാർ.

 

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരസുന്ദരിയാണ് വരലക്ഷ്മി ശരത് കുമാർ. മലയാളികൾക്കും താരം വളരെയധികം പ്രിയപ്പെട്ടതാണ്. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലും മാസ്റ്റർപീസിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.. ദളപതി വിജയ് നായകനായ സർക്കാർ എന്ന സിനിമയിലെ വരലക്ഷ്മിയുടെ നെഗറ്റീവ് ക്യാരക്റ്ററും മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്തു. തമിഴ് സൂപ്പർതാരം ശരത് കുമാറിന്റെ മകളായ വരലക്ഷ്മി ഏറെ വിവാദങ്ങളിലും ഇതിനോടകം പെട്ടിട്ടുണ്ട്. യുവനടൻ വിശാലുമായുള്ള പ്രണയവും പ്രണയ തകർച്ചയും ഒക്കെ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടവയാണ്..

വർഷങ്ങളായി വരലക്ഷ്മിയും നടൻ വിശാലും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.. അതേസമയം ഇരുവരും പ്രണയത്തിലായിരുന്നു എന്ന് വാർത്ത താരം നിഷേധിക്കുകയാണ് ചെയ്തത്. ഇപ്പോൾ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ വരലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ അഭിപ്രായങ്ങൾ ഏതു വേദിയിലും മടികൂടാതെ തുറന്നുപറയുന്ന ബോൾഡ് ആയ വ്യക്തിയാണ് വരലക്ഷ്മി ശരത് കുമാർ..

 

ഇപ്പോൾ യശോദ എന്ന തെലുങ്ക് ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് വരലക്ഷ്മി.. തന്റെ പേരിൽ ഇതുവരെ കേട്ടിട്ടുള്ള മറ്റു വിമർശനങ്ങളെയും ഗോസിപ്പുകളെയും കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോൾ..

വരലക്ഷ്മിക്ക് സിനിമ കരിയർ തുടങ്ങാൻ ഒട്ടും പ്രയാസമായിരുന്നില്ല. ശരത് കുമാർ എന്ന തന്റെ അച്ഛന്റെ പിൻബലം കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഇൻഡസ്ട്രിയിൽ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ ഇതിനോടകം താരം വളരെ വളരെ ശ്രദ്ധ നേടിയിരുന്നു. 2012ലായിരുന്നു താരം ആദ്യമായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്..

 

എന്നാൽ തുടക്കത്തിൽ മറ്റുള്ള എല്ലാവരെയും പോലെ തന്നെ നിരവധി പരിഹാസങ്ങളും വിമർശനങ്ങളും തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്നും തുടക്കകാലത്ത് നിരവധി സ്ട്രഗിളുകൾ നേരിടേണ്ടി വന്നിരുന്നു എന്നും താരം തുറന്നു പറഞ്ഞു..

തന്റെ ശബ്ദമായിരുന്നു തന്നെ പരിഹസിക്കാനായി ഒരു പ്രധാന കാരണമായി തമിഴിലുള്ളവർ കണ്ടെത്തിയത്. ഒരുപാട് വിമർശകർ കളിയാക്കുകയും എന്നാൽ അതേ ശബ്ദം എനിക്ക് ഗുണകരമാവുകയും ചെയ്തിട്ടുണ്ട്. എന്റെ കരിയറിലെ ഹൈലറ്റുകളിൽ ഒന്നായി എന്റെ ശബ്ദം പിന്നീട് മാറുകയായിരുന്നു.. എനിക്ക് പുരുഷ ശബ്ദത്തോട് സാമ്യമുള്ള ശബ്ദമാണ്. അത് സിനിമയിൽ ഗുണകരമായ രീതിയിൽ ഉപയോഗിക്കപ്പെട്ടത് കൊണ്ട് കരിയറിന് അത് വലിയൊരു മുതൽക്കൂട്ടായി. അങ്ങനെ എന്നെ പരിഹസിച്ചവരിൽ നിന്ന് പ്രശംസ ലഭിക്കുന്ന തലത്തിലേക്ക് അത് വളർന്നു. കൈ നിറയെ സിനിമകളുമായി ഇപ്പോൾ തിരക്കിലാണ് വരലക്ഷ്മി .. താരത്തിന്റെതായി തെലുങ്കിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് യശോദ.. സാമന്ത നായികയായി എത്തുന്ന മറ്റൊരു ചിത്രവും താരത്തിന്റെതായി ഉണ്ട്..

Leave a Comment

Your email address will not be published. Required fields are marked *