Latest News

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഇങ്ങനെയായിരുന്നു തന്റെ ജീവിതം, തുറന്ന് പറഞ്ഞ് വീണ

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഇങ്ങനെയായിരുന്നു തന്റെ ജീവിതം, തുറന്ന് പറഞ്ഞ് വീണ

ആസിഫ് അലി ചിത്രമായ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് വീണ നന്ദ കുമാര്‍. ഇപ്പോള്‍ സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമയില്‍ എത്തുന്നതിന് മുമ്പ് ബാങ്കില്‍ ആയിരുന്നു ജോലി ചെയ്തിരുന്നതെന്നും, മനസ് മടുത്താണ് ജോലി ചെയ്തിരുന്നതെന്നും വീണ പറയുന്നു. അതിനിടെ അവിചാരിതമായിട്ടാണ് താന്‍ സിനിമയില്‍ എത്തപ്പെടുന്നതെന്നും നടി പറഞ്ഞു.

ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി സൂപ്പര്‍ ആണല്ലോ എന്ന് തോന്നി. ഇത് തന്നെയാണ് സിനിമ മേഖലയില്‍ തന്നെ ഇപ്പോഴും തുടരാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വീണ പരഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വീണയുടെ തുറന്ന് പറച്ചില്‍.’സിനിമയിലെത്തും മുന്‍പേ ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കില്‍ കയറി. കുറച്ചു നാള്‍ അവിടെ ജോലി ചെയ്തു. അതിനിടയില്‍ ഇതല്ല എന്റെ ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വര്‍ഷം പോലും അവിടെ തികച്ചില്ല.

ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം. ഇനി മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നും അറിയില്ല എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഒരുപാട് സ്വപനങ്ങളുണ്ട്.

ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം. നാടന്‍ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷന്‍ ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും’.- വീണ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close