പ്രിയതമയുടെ ജന്മദിനത്തിൽ മനോഹരമായ കുറിപ്പുമായി വിഘ്‌നേശ് ശിവൻ……

ഞങ്ങൾ ഒന്നിച്ചുള്ള ഒമ്പതാം ജന്മദിനം ഇത് ഞങ്ങൾക്ക് ഏറ്റവും പ്രത്യേകത നിറഞ്ഞ ജന്മദിനമാണ് പ്രിയതമയുടെ ജന്മദിനത്തിൽ മനോഹരമായ കുറിപ്പുമായി വിഘ്‌നേശ് ശിവൻ……

 

 

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ 39 മത്തെ ജന്മദിനമായിരുന്നു.കഴിഞ്ഞ ദിവസം

ഏതാനും വർഷങ്ങളായി ഭർത്താവ് വിഘ്നേഷ് ശിവനോടൊപ്പമാണ് നയൻതാര പിറന്നാൾ ആഘോഷിക്കുന്നത്.മിക്കപ്പോഴും വിദേശരാജ്യങ്ങളിൽ വെച്ചാകും ഇവരുടെ ആഘോഷം.എന്നാൽ ഇക്കുറി അൽപം വ്യത്യസ്ഥമായിട്ടാണ് പിറന്നാൾ ആഘോഷിക്കുന്നത്. മക്കളോടൊപ്പം വീട്ടിൽ ആഘോഷിക്കാനാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റേയും പ്ലാൻ. വീട്ടിൽ ചെറിയ പിറന്നാൾ പാർട്ടി സംഘടിപ്പിക്കും.വിദേശയാത്ര ഉണ്ടായിരിക്കില്ല.കുഞ്ഞുങ്ങളോടൊപ്പം അധികം സമയം ചെലവഴിക്കാൻ വേണ്ടിയാണിത് എന്നാണ് വിശദീകരണം. . അതേ സമയംതാരറാണിക്ക് ആശംസകൾ നേർന്നുകൊണ്ട് ഇന്ത്യൻ സിനിമാ ലോകത്തെ നിരവധി പ്രമുഖരാണ് രംഗത്ത് വന്നത്. തന്റെ ജീവിതസഖിയ്ക്ക് ആശംസകളുമായി ഭർത്താവ് വിഘ്‌നേശ് ശിവൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നമ്മൾ ഒന്നിച്ചുള്ള ഒമ്പതാം ജന്മദിനം ആണെന്നും പക്ഷെ ഏറ്റവും പ്രത്യേകത നിറഞ്ഞ ജന്മദിനമാണിതെന്നും വിഘ്‌നേശ് ശിവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ന് പ്രിയതമയെ അമ്മയായിട്ടു കാണുമ്പോൾ കൂടുതൽ പൂർണത നൽകുന്നതായി തോന്നുന്നു

 

“ ഒന്നിച്ച് ആഘോഷിക്കുന്ന ഒൻപതാമത്തെ പിറന്നാളാണിന്ന്. നിന്നോടൊപ്പമുളള ഒരോ പിറന്നാളും ഏറെ പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇതായിരിക്കും ഏറെ പ്രത്യേകതയുളള ജന്മദിനം. കാരണം നമ്മൾ ഇന്ന് ഭാര്യാഭർത്താക്കന്മാരാണ്. രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ്.

നിന്നെ എനിക്കു വളരെ അടുത്തറിയാം, നീ എത്ര കരുത്തുളളവളാണെന്നും അറിയാം. നിന്റെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ അതിന് പൂർണതയേറുന്നു. ഇപ്പോൾ നീ അധികം മേക്കപ്പ് ചെയ്യാറില്ല, കാരണം നമ്മുടെ കുട്ടികൾ നിനക്കു എപ്പോഴും ഉമ്മ തരുന്നുണ്ടല്ലോ.

 

നിന്റെ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. ജീവിതം മനോഹരമാണെന്ന് തോന്നുന്നു. സംതൃപ്തിയും നന്ദിയും. എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം” ചിത്രങ്ങൾക്കൊപ്പം വിഘ്‌നേശ് കുറിച്ചു.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്.

ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 9 ന് ഇരുവർക്കും വാടകഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. ഇരുവർക്കും പിറന്നത് രണ്ട് ആൺകുഞ്ഞുങ്ങളാണ്. ഉയിർ, ഉലകം എന്നീ പേരുകളാണ് നയൻസും വിക്കിയും കുഞ്ഞുങ്ങൾക്ക് നൽകിയത്.

 

 

അതേ സമയം നയൻസ് നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തിറങ്ങും.അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ‘കണക്ട്’ എന്ന സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്.നയന്‍താരക്കൊപ്പം സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നയൻസിന് ബെർത്ഡേ ആശംസകൾ നേരുകയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും

Leave a Comment

Your email address will not be published. Required fields are marked *