സഹായിയുടെ മകന്റെ വിവാഹത്തിന് നേരിട്ട് എത്തി വിക്രം..

സഹായിയുടെ മകന്റെ വിവാഹത്തിന് നേരിട്ട് എത്തി വിക്രം..

 

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ രോമാഞ്ചമായി അറിയപ്പെടുന്ന അഭിനേതാവാണ് വിക്രം. താര പരിവേഷങ്ങൾ ഒന്നുമില്ലാതെ വളരെ ഡൌൺ ടു എർത്ത് ആയ വിക്രം എന്ന താരരാജാവിനെ ആരാധനയോടെ അല്ലാതെ ആർക്കും നോക്കിക്കാണാനാവില്ല..

 

ആദ്യ നാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്കം .1992­ – ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീ­രാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം. ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി.

1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ഷങ്കർ (അന്ന്യൻ),മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.

വിക്രമിന്റെ വീട്ടിൽ നിന്നും വരുന്ന ചില വാർത്തകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. വിക്രമിന്റെ വീട്ടിൽ 40 വർഷമായി ജോലിക്കാരനായി നിന്നിരുന്ന ആളുടെ മകന്റെ വിവാഹത്തിൽ വിക്രം പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്ത ആ നല്ല വാർത്തയാണ് ഇപ്പോൾ തരംഗം ആകുന്നത്.. ഒഴിമാരൻ എന്ന സഹായിയുടെ മകന്റെ വിവാഹത്തിനാണ് താരം പങ്കെടുത്തത്. അടുത്തിടെയാണ് ഒഴിമാരൻ മരിക്കുന്നത്.. ഒഴിമാരന്റെ ഭാര്യയും വിക്രമിന്റെ വീട്ടിൽ തന്നെയാണ് ജോലി ചെയ്തു വരുന്നത്..

ഒഴിമാരന്റെ മകൻ ദീപക്കിന്റെയും വർഷണിയുടെയും വിവാഹമായിരുന്നു തിങ്കളാഴ്ച. തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിൽ ആയിരുന്നു ചടങ്ങുകൾ. വിവാഹ ചടങ്ങിൽ താലി കൈ മാറിയതും വിക്രം തന്നെയാണ്..

 

ദീപക്കിന്റെ വിവാഹത്തിന് വിക്രം ക്ഷേത്രത്തിൽ എത്തിയത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചടങ്ങിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.. ഈയിടെ വിക്രമിനെ കാണണമെന്ന് പറഞ്ഞ് കേരളത്തിൽ നിന്നുള്ള ഒരു ആരാധകനെ വിക്രം സന്ദർശിച്ചതും അതിന്റെ വീഡിയോയും ഈ അടുത്താണ് വൈറലായിരുന്നത്..

Leave a Comment

Your email address will not be published.