തന്റെ സിനിമയിൽ എന്തുകൊണ്ടാണ് മലയാളി പെൺകുട്ടികളെ പരിഗണിക്കാതെ കയാദുവിലേക്കെത്തിയത് എന്ന് വിനയൻ..

തന്റെ സിനിമയിൽ എന്തുകൊണ്ടാണ് മലയാളി പെൺകുട്ടികളെ പരിഗണിക്കാതെ കയാദുവിലേക്കെത്തിയത് എന്ന് വിനയൻ..

 

ഒന്നു വിളിച്ച് മാപ്പു പറഞ്ഞാൽ ഈ പ്രശ്നം തീർക്കാം…അല്ലെങ്കിൽ ഒരു സിനിമ പോലും ചെയ്യാനാകാതെ നീ നിന്നുപോകും, ശരിക്കും പെട്ടുപോകും. ഒന്നൂടെ ആലോചിച്ചിട്ട് പറയൂ എന്ന എതിർ നിരക്കാരുടെ ഭീഷണിക്ക് മുൻപിൽ ചെറുചിരിയോടെ, പാലാരിവട്ടത്ത് തട്ടുകട ഇടേണ്ടി വന്നാലും മാപ്പ് ഞാൻ പറയില്ല എന്ന തീരുമാനമെടുത്ത, സിനിമയിലെ വട്ടു ജയന്റെ ആറ്റിറ്റ്യൂഡും നട്ടെല്ലുമുള്ള ആ കുട്ടനാട്ടുകാരന്റെ മുഖം.. അതായിരുന്നു സംവിധായകൻ വിനയൻ..

സിനിമയിലേക്ക് ഇന്ദ്രജിത്തിനെയും ജയസൂര്യയെയും അനൂപ് മേനോനെയും സുരേഷ് കൃഷ്ണയെയും പ്രിയാമണിയെയും ഹണി റോസിനെയും എല്ലാം കൈപിടിച്ചു കൊണ്ടുവന്ന വിനയൻ… തൊലിക്കറുപ്പുള്ള നടന്റെ കൂടെ അഭിനയിക്കാൻ ആരും തയ്യാറാകാതെ മാറി നിന്നപ്പോൾ ആ നടനെ വച്ച് നായകനാക്കി സിനിമകൾ ചെയ്തു നിലപാട് വ്യക്തമാക്കിയ ആൾ..

പൃഥ്വിരാജിനെതിരെ വിലക്ക് വന്നപ്പോൾ പ്രിത്വിയുടെ കൂടെ അഭിനയിച്ചാൽ പ്രശ്നമാകും എന്നു കരുതി മുഖ്യ നടന്മാർ എല്ലാം മാറി നിന്നപ്പോൾ, പക്രുവിനെ നായകനാക്കി താനൊരു സിനിമ ചെയ്യുന്നു എന്നും പറഞ്ഞ് മുഖ്യ നടി നടന്മാരെ കൊണ്ട് അഡ്വാൻസ് മേടിപ്പിച്ച് കോൺട്രാക്ട് സൈൻ ചെയ്യിപ്പിച്ച ശേഷം എന്റെ പടത്തിൽ പക്രു മാത്രമല്ല നായകൻ പ്രിത്വിയും നായകനാണ് എന്നു പറഞ്ഞ് ആ വിലക്കിനെ പൊട്ടിച്ചെറിഞ്ഞ ഒരു മനുഷ്യൻ..

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്കുശേഷം ഒരു സിനിമ ചെയ്തിരിക്കുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ആ ചിത്രത്തിന്റെ പേര് പത്തൊമ്പതാം നൂറ്റാണ്ട്..

 

ചിത്രത്തിൽ സിജു വിൽസനും കയാദുവും ആണ് നായിക നായകന്മാർ.. ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ പത്തൊമ്പതാം നൂറ്റാണ്ട് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ഇപ്പോഴത്തെ ചിത്രത്തിലേക്ക് സിജുവും കയാദുവും എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനയൻ..

സിജു ഈ വേഷം നന്നായി ചെയ്യുമെന്ന് എനിക്ക് തോന്നി. മുൻനിര നായകന്മാരെ വെച്ച് ചെയ്യാത്തതിന് ഒറ്റ കാരണമേയുള്ളൂ. ഡേറ്റ് ഇല്ല എന്നും പറഞ്ഞ് രണ്ടുവർഷം കാത്തിരിക്കാൻ എനിക്ക് വയ്യ.. എന്റെ പണ്ടുമുതലുള്ള സ്വഭാവം അതാണ്. ആരുടെ ഡേറ്റില്ലെങ്കിലും പടം ചെയ്യാൻ കഴിയും എന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. എന്റെ കുഞ്ഞുനാൾ മുതലുള്ള സ്വഭാവമാണ്..

 

നായികയായ കായാദുവിനെ കുറിച്ചും വിനയൻ സംസാരിക്കുന്നു. ശരിക്കും ഒരു അത്ഭുത പ്രതിഭാസമാണ്.. മാറു മുറിച്ച് ആത്മഹൂതി ചെയ്യുന്ന നങ്ങേലിയുടെ വേഷമാണ് ഇതിലെ നായികയ്ക്ക്. അങ്ങനെയൊരു വേഷം ചെയ്യാൻ ചില നായികമാർ തയ്യാറായില്ല. എനിക്ക് വേണ്ടത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ശരീരപ്രകൃതിയുള്ള, സുന്ദരിയായ, നല്ല ഫിഗർ ഉള്ള, പൊക്കവും ഉറച്ച ശരീരവും ഉള്ള ഒരു കുട്ടിയെ ആയിരുന്നു.. കയാദു വളരെ ഹാർഡ് വർക്കിംഗ് ആണ്.. ഒത്തിരി ഡെഡിക്കേറ്റഡ് ആണ്.. അങ്ങനെയാണ് കയാദുവിലേക്ക് എത്തുന്നത്..

Leave a Comment

Your email address will not be published.