പ്രഭാസിനെ പോലെ തന്നെ സിജു വിൽസനും സൂപ്പർ താരം ആവുമെന്ന് സംവിധായകൻ വിനയൻ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഒരു പ്രശസ്ത സംവിധായകൻ ആണ് വിനയൻ. നിരവധി സിനിമയാണ് ഇതിനകം വിനയൻ മലയാളത്തിൽ ചെയ്തത്. ഒരു പക്ഷെ വിനയൻ ചെയ്ത പല സിനിമകളും എന്നും തന്റെ പ്രേഷകരുടെ മനസ്സിൽ മായാതെ ഓർക്കുന്നുണ്ട് അതുകൊണ്ട് തന്നെ വിനയൻ എന്ന സംവിധായകന് അവുരുടെ മനസിൽ ഉള്ള പങ്ക് വലുതാണ്. വിനയൻ സംവിധാനം ചെയുന്ന പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്.

മലയാളത്തിലെ തന്നെ വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളികളുടെ ഇഷ്ട്ട യുവ താരമായ സിജു വിൽസൺ ആണ് പ്രധാന വേഷം കൈകാര്യം ചെയുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി സിജു വില്സന്റെ ഫോട്ടോ ഷോട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. നിമിഷ നേരം കൊണ്ട് ആ ചിത്രങ്ങൾ നിരവധി ആൾക്കാരണ് കണ്ടത്. ഇപ്പോൾ തന്റെ ചിത്രത്തെ കുറിച്ചും അതിലെ നായകൻ സിജു വിൽസനെ കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ വിനയൻ.

ഒരു പക്ഷെ ഇതുവരെ ഞാൻ പടം ചെയ്ത് സൂപ്പർ സ്റ്റാറുകൾ ആക്കിയ നിരവധി നടന്മാരുണ്ട് ഇന്ന് മലയാളത്തിൽ. പക്ഷെ ഈ സിനിമയിൽ കൂടി അവരെയൊക്കെ പിന്നിലാക്കി സിജു വിൽസൺ സൂപ്പർ സ്റ്റാറായി മുന്നിൽ എത്തുമെന്നാണ് വിനയൻ പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഒരു ബ്രമാണ്ട ചിത്രമായിരുന്നു ബാഹുബലി അതിലെ അഭിനയത്തിന് ശേഷം ആണ് പ്രഭാസ് എന്ന സൂപ്പർ സ്റ്റാറിനെ ലോകം എമ്പാടും അറിയാൻ തുടങ്ങിയത്. അതേപോലെ ഈ സിനിമയിൽ കൂടി അത്തരം ഒരു സൂപ്പർ സ്റ്റാർ പതിവിലേക്ക് സിജു വിൽസൻ എത്തും എന്നാണ് വിനയൻ പറയുന്നത്.

ഈ സിനിമയിക്ക് വേണ്ടി അത്രമാത്രം പരിശ്രമിക്കുകയാണെന്ന് കഥാപാത്രത്തിന് അനുസരിച്ചു ശരീരം മെയിക്ക് ഓവർ ചെയ്യാൻ വേണ്ടി മാത്രം ആറുമാസം എടുത്തു എന്നും വിനയൻ കൂട്ടിച്ചേർത്തു. ഈ സിനിമ സിനമ ലോകത്ത് പുതിയ വിപ്ലവം തീർക്കും എന്നും വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ചിത്രത്തിൽ സിജു വിൽസനെ കൂടാതെ നിരവധി കഴിവുള്ള താരങ്ങളും ഉണ്ട്. ഗോകുലം ഗോപാലൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
പണ്ടുകാലത്ത് അവർണ്ണരുടെ കൺ കണ്ട ദൈവം വേലായുധ പണിക്കരുടെ കഥപറയുന്ന ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *