മുൻപൊക്കെ താൻ വലിയ ദേഷ്യക്കാരൻ ആയിരുന്നു എന്ന് വിനീത് ശ്രീനിവാസൻ…
ഗായകൻ-രചയിതാവ്-നടൻ-സംവിധായകൻ. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ്. മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മകനും കൂടിയാണ് ഈ താരം..
കസവിന്റെ തട്ടമിട്ട” എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് താരം കടന്നു വരുന്നത്…പിന്നീട് അദ്ദേഹം ആലപിച്ച സിനിമാഗാനങ്ങളും ആൽബം ഗാനങ്ങളും എല്ലാം സൂപ്പർ ഹിറ്റുകളായി മാറി. 2008-ൽ ജോണി ആന്റണി ഒരുക്കിയ സൈക്കിൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും അദ്ദേഹം കാലെടുത്തു വെച്ചു. 2010-ൽ ദിലീപിന്റെ നിർമാണത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രമൊരുക്കി തിരക്കഥാരചനയിലും,സംവിധാന രംഗത്തും അദ്ദേഹം പുതിയ പാത തുറന്നു.
നിവിൻ എന്ന നടന്റെ കരിയറിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ മൂന്ന് സിനിമകളിൽ നിവിൻ പോളി നായകനായിട്ടുണ്ട്. തട്ടത്തിൻ മറയത്തിന് ശേഷം ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ ആണ് നിവിൻ നായകനായത്. ഈ സിനിമയും വലിയ ഹിറ്റായി മാറിയിരുന്നു…സിനിമയ്ക്ക് പുറത്തും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇവർ. പല അഭിമുഖങ്ങളിലും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഇരുവരും വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ വിനീത് നിവിനെ കുറിച്ച് പറഞ്ഞ ഒരു രസകരമായ കാര്യമാണ് ശ്രദ്ധനേടുന്നത്.
സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ചിലപ്പോഴൊക്കെ താൻ അസിസ്റ്റൻസിനോട് ദേഷ്യപ്പെടാറുണ്ടെന്നും അത് കാണുമ്പോൾ നിവിൻ തിരിഞ്ഞ് നിൽക്കാറാണ് പതിവെന്നുമാണ് വിനീത് പറഞ്ഞത്. സൂപ്പർ കൂൾ വ്യക്തിയായി പൊതുവെ അറിയപ്പെടാറുള്ള വ്യക്തിയാണ് വിനീത്. ഒരു അഭിമുഖത്തിൽ വിനീത് ദേഷ്യപ്പെടുമ്പോൾ തനിക്ക് ചിരിവരുമെന്ന് നിവിൻ പറയുന്നതിന്റെ പഴയ വീഡിയോ കാണിച്ചുകൊണ്ടുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസൻ.