മുകുന്ദൻ ഉണ്ണിയുടെ പ്രൊമോഷന്റെ ഭാഗമായി ഇട്ട ഒരു പോസ്റ്റ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ..

മുകുന്ദൻ ഉണ്ണിയുടെ പ്രൊമോഷന്റെ ഭാഗമായി ഇട്ട ഒരു പോസ്റ്റ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ..

 

എന്താണ് ഡാർക്ക് കോമഡി എന്ന് ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ ഒരു പടം ഉണ്ടായിരിക്കുന്നു..അതാണ് മുകുന്ദൻ ഉണ്ണി.. എന്റെ പടം എന്റെ ഇഷ്ടത്തിന് ഞാൻ കാണിക്കും എന്നു പറഞ്ഞ് ഉള്ള സ്ക്രീൻ സൈസ് കുറച്ചു കാണിച്ച് തുടങ്ങുന്നിടത്താണ് മുകുന്ദൻ ഉണ്ണിയുടെ റൂട്ട് നമുക്ക് മനസ്സിലാകുന്നത്..

ഒടുവിൽ നന്മ തെളിയുന്ന നായകനല്ല ഇയാൾ ഒരു പക്കാ ക്രിമിനലാണ് എന്ന് മനസ്സിലാകുന്നു. ഒരു ദിവസമെങ്കിലും നമ്മൾ ഇയാളോട് സാമ്യമുള്ള ആളുകളെ കാണുന്നുണ്ടാകും.. താൻ എന്ത് കരുതിയാലും പറഞ്ഞാലും എനിക്ക് പുല്ലാടൊ..എനിക്ക് ജയിക്കണം. അതിന് ഏതറ്റം വരെയും ഞാൻ പോകും. അത് നടന്നില്ലെങ്കിൽ ചത്തു കളയണം. ഇതാണ് സിനിമയിലെ വിനീതിന്റെ ക്യാരക്ടർ..

 

അഭിനവ് സുന്ദർനായക് – വിമൽ ഗോപാലകൃഷ്ണൻ എന്നിവർ കഥയെഴുതി അഭിനവ് തന്നെ സംവിധാനം നിർവഹിച്ച, വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഇപ്പോൾ തീയറ്ററിൽ വമ്പൻ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്..

വളരെ വ്യത്യസ്തമായ പ്രമോഷൻ രീതിയിലൂടെ സോഷ്യൽ മീഡിയയുടെ മൊത്തം ശ്രദ്ധ ആകർഷിക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. മുകുന്ദൻ ഉണ്ണി എന്ന പേരിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു. വ്യത്യസ്തമാർന്ന ചില പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നത് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് സുന്ദർ തന്നെയായിരുന്നു. ഈ പോസ്റ്റുകൾ എല്ലാം ഈ പ്രൊഫൈലിൽ കൂടെയാണ് ഷെയർ ചെയ്തിരുന്നത്..

 

പ്രമോഷന്റെ ഭാഗമായി ഇട്ട ഒരു പോസ്റ്റ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ വിനീത്.. ഹിറ്റ്ലറിന്‍റെ ഫോട്ടോ വെച്ച് ഗുഡ്മോണിങ് എന്നു പറഞ്ഞ് ഇട്ട പോസ്റ്റിനെ കുറിച്ചാണ് വിനീത് പറഞ്ഞത്.. വാട്സാപ്പിൽ ഒക്കെ നമുക്ക് ചിലരുടെ ഗുഡ് മോർണിംഗ് വരുമല്ലോ. അതുപോലെ നമ്മൾ ഹിറ്റ്ലറിന്റെ ഒരു ഫോട്ടോ ഇട്ട് ഗുഡ്മോണിങ് എന്ന് ക്യാപ്ഷൻ വിട്ട് ഒരു പോസ്റ്റർ ഷെയർ ചെയ്തു. അരമണിക്കൂർ കഴിഞ്ഞു ആ പോസ്റ്റ് ഫേസ്ബുക്ക് എടുത്തു കളഞ്ഞെന്ന് വിനീത് പറഞ്ഞപ്പോൾ ഫേസ്ബുക്ക് മാത്രമല്ല ഇൻസ്റ്റാഗ്രാമും പോസ്റ്റ് എടുത്തു കളഞ്ഞെന്നായിരുന്നു സംവിധായകൻ പറഞ്ഞത്..

തീയറ്ററിലേക്ക് ആളുകളെ എത്തിക്കുക എന്ന് പറയുന്നത് ഇന്ന് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ഇത്തരത്തിൽ ഒരു പ്രമോഷൻ രീതിയിലേക്ക് കടന്നതാണെന്നും അഭിനവ് പറയുന്നു.. ഇൻസ്റ്റഗ്രാമിൽ ഇങ്ങനത്തെ ഹ്യൂമറൊക്കെ വർക്കാവും. പക്ഷേ ഫേസ്ബുക്കിൽ കുറച്ച് പ്രായമായ ആളുകളൊക്കെ ആണല്ലോ ഉള്ളത്. ഇത് വർക്ക് ആകുമോ എന്ന് സംശയം ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *