തന്റെ പുതിയ ചിത്രത്തിന് നടക്കുന്ന ഡിഗ്രേഡിംഗിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ..

തന്റെ പുതിയ ചിത്രത്തിന് നടക്കുന്ന ഡിഗ്രേഡിംഗിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ..

 

 

സിനിമാനടൻ എന്നതിലുപരി ഒരു തിരക്കഥ രചയിതാവ് കൂടിയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.. കട്ടപ്പനയിലെ റിതിക് റോഷൻ ആണ് താരത്തിന്റെ വളരെയധികം പ്രശസ്തി നേടിയ ചിത്രം.. നാദിർഷ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി നാടക ചിത്രമാണ് ഇത്..ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രയാഗ മാർട്ടിൻ, ലിജോ മോൾ എന്നിവർ മറ്റു താരങ്ങളായിരുന്നു.. ലോകമെമ്പാടും റിലീസ് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയിരുന്നു..

വിഷ്ണു ഉണ്ണി കൃഷ്ണന്റെ തീയറ്ററിൽ എത്തിയ ചിത്രമാണ് സബാഷ് ചന്ദ്ര ബോസ്.. ഈ ചിത്രം ഇന്നാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രമാണ് ഈ ചിത്രത്തിന്റെ പ്രദർശനം.. ഇപ്പോൾ വിദേശ പ്രൊഫൈലുകളിൽ നിന്ന് ചില സൈബർ ആക്രമണം നേരിട്ട സാഹചര്യത്തിൽ ചിത്രത്തിനെതിരെ നടക്കുന്ന ഡിഗ്രിഡിംഗിനെ കുറിച്ചാണ് വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി പോസ്റ്റ് ചെയ്ത് പ്രതികരിക്കുന്നത്.. താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്.

ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്.

നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..

Leave a Comment

Your email address will not be published.