പൃഥ്വിരാജിനെതിരെയുള്ള ഈ പ്രചാരണം അടിസ്ഥാനരഹിതം ആണെന്ന് വിശ്വഹിന്ദു പരിഷത്ത്..
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ്. ദീപു പ്രദീപ് ആണ് രചന. കുഞ്ഞിരാമായണത്തിന് ശേഷം ദീപു എഴുതുന്ന സിനിമ കൂടിയണ് ‘ഗുരുവായൂരമ്പല നടയിൽ’. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നാണ് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുന്നത്. 2022ലാണ് ‘ഗുരുവായൂരമ്പല നടയിലി’ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
ബേസിൽ ജോസഫിന്റൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്ക് വഴി പങ്കുവെച്ചു കൊണ്ടാണ് താരം ഈ വിവരം പുറത്തുവിട്ടത്.ബേസിൽ ജോസഫും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസിനും കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്ക്രീനിൽ ഒരുമിക്കാനാവുതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ കൂട്ടിച്ചേർത്തു.ജയ ജയ ജയ ജയഹേ’ക്ക് ശേഷം വിപിൻ ദാസിനും ‘കുഞ്ഞിരാമായണ’ത്തിനും ‘ഗോദ’യ്ക്കും ശേഷം ഇ ഫോർ എന്റർടെയ്ൻമെന്റ്സിനുമൊപ്പം ഒരുമിക്കാനായതിൽ സന്തോഷമുണ്ടെന്ന് ബേസിൽ കുറിച്ചു.
പൃഥ്വിരാജിനൊപ്പം സ്ക്രീനിൽ ഒരുമിക്കാനാവുതിന്റെ ത്രില്ലിലാണ് താനെന്നും ബേസിൽ കൂട്ടിച്ചേർത്തു.സംവിധായകരായ പ്രജേഷ് സെൻ, മിഥുൻ മാനുവൽ തോമസ്, ഡിനോയ് പൗലോസ് എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
എന്നാൽ ഇപ്പോൾ അതൊന്നുമല്ല വേറൊരു കാര്യമാണ് വളരെയധികം ജനശ്രദ്ധ നേടുന്നത്.
പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഗുരുവായൂരപ്പന്റെ പേരിൽ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ വാരിയം കുന്നനെ ഓർത്താൻ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചത്.മലയാള സിനിമാക്കാർക്ക് ദിശ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി . ജയ് ശ്രീകൃഷ്ണ എന്നുപറഞ്ഞാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ ഇതുവരെ ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല എന്നതാണ് വാസ്തവം.