പിച്ചാത്തി ഷാജിയുടെ കല്യാണത്തിന് തകർത്താടിയ വൃദ്ധി വിശാൽ എന്ന കൊച്ചു സുന്ദരി വാട്സ്ആപ്പ് സ്റ്റാറ്റസ് ഭരിക്കുന്ന യുകെജിക്കാരി

കഴിഞ്ഞ ദിവസം മുതൽ പല ആളുകളുടെയും വാട്സാപ്പ് സ്റ്റാറ്റസിൽ ഇടം നേടിയിരിയ്ക്കുകയാണ് VRIDDHI VISAL എന്ന കൊച്ചു സുന്ദരി എന്താ ചിരി എന്താ സ്ക്രീൻ പ്രസൻസ് തകർത്തു മോളെ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരമാണ് ഇപ്പോൾ വൈറലാകുന്നത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്.

മിനിസ്ക്രീൻ താരം അഖിൽ ആനന്ദിന്റെ കല്യാണവേദിയിലാണ് വൃദ്ധി ചുവട് വെച്ച് വൈറലായത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളും യുകെജി വിദ്യാർഥിനിയുമായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു.വൃദ്ധിയുടെ മാതാപിതാക്കൾ ഡാൻസേർസ് ആണ്. ഡാൻസർ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. മാതാപിതാക്കളുടെ ആ കഴിവ് വൃദ്ധിക്കുട്ടിക്ക് എത്രത്തോളും ലഭിച്ചിട്ടുണ്ടെന്ന് കാര്യം കഴിഞ്ഞ ദിവസത്തോടെ മനസിലായി കഴിഞ്ഞു.

കല്യാണച്ചടങ്ങിൽ ഡാൻസ് കളിക്കുന്ന വൃദ്ധിയെന്ന കൊച്ചു സുന്ദരിയുടെ വീഡിയോയാണ് രണ്ടു ദിവസമായി എല്ലാവരുടെയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം സ്റ്റാറ്റസ്. വളരെ ക്യൂട്ടായി പുഞ്ചിരിച്ചുക്കൊണ്ട് ഫുൾ എനർജിയോടെ ഡാൻസ് കളിക്കുന്ന വൃദ്ധിയുടെ വീഡിയോസ് പകർത്തിയിരിക്കുന്നത് പ്രഭുലാലും സംഘവുമാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി വിശാൽ

Leave a Comment

Your email address will not be published. Required fields are marked *