അമ്മയ്‌ക്കൊപ്പം പുതിയ വീഡിയോയുമായി വ്യദ്ധിക്കുട്ടി …

അമ്മയ്‌ക്കൊപ്പം പുതിയ വീഡിയോയുമായി വ്യദ്ധിക്കുട്ടി …

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ കൊച്ചുതാരമാണ് വ്യദ്ധികുട്ടി .കുറച്ചു മാസങ്ങൾക്കു മുൻപാണ് ഒറ്റ ഡാൻസുകൊണ്ട് സോഷ്യൽ മീഡിയലിൽ വൈറലയായത്.

ആരെയും ആകർഷിക്കുന്ന നൃത്തച്ചുവടുകളുമായാണ് യു.കെ .ജി ക്കാരിയായ വ്യദ്ധി ജനമനസുകളിൽ ഇടം പിടിച്ചത് .

സീരിയൽ താരം അഖിലിന്റെ വിവാഹ ചടങ്ങിനിടയിലുള്ള വ്യദ്ധിയുടെ നൃത്തം തരംഗമായത് .മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അനുമോൾ എന്ന കുട്ടിത്താരമായാണ് അഭിനയച്ചിരുന്നത് മഞ്ഞിൽ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രമായ അഖിൽ ആനന്ദിന്റെ വിവാഹച്ചടങ്ങിനിടയിലാണ് വ്യദ്ധി വച്ച ചുവടുകൾ ക്യാമാറകണ്ണുകൾ ഒപ്പിയെടുത്തത് .
മാസ്റ്ററിലെ വാത്തി കമിങ് ഗാനത്തിനാണ് രസകര മായ നൃത്തച്ചുവടുകൾ വച്ച് വ്യദ്ധി മോളുടെ ഡാൻസ് നിമിഷനേരം കൊണ്ട് വൈറലാവുന്നത്.

ഇപ്പോഴിതാ അമ്മയ്ക്കൊപ്പം പുത്തൻ പരസ്യ ചിത്രവുമായി എത്തിയിരിക്കുന്നു വ്യദ്ധികുട്ടി .ഗർഭണികളായ അമ്മമാർക്കു വേണ്ടി പ്രേത്യകതയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ പരസ്യത്തിലാണ് അമ്മയും കൊച്ചു മിടുക്കി വ്യദ്ധിയും ഒരുമിച്ചു എത്തിയിരിക്കുന്നത് .

പാലന ന്യൂറോസ്യന്ക് എന്ന ആപിക്കേഷൻ പരിചയപ്പെടുത്തി കൊണ്ടാണ് ഇരുവരും എത്തിയിരിക്കുന്നത് നിമിഷ നേരം കൊണ്ട് ഈ പരസ്യ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് .
ഓരോ അമ്മാമാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ,ഗർഭകാലത്തു അമ്മമാർ നേരിടുന്ന പ്രയാസങ്ങൾ ,മനോവിഷമങ്ങൾ ,വിഷാദങ്ങൾ എന്നിവയെല്ലാം ജനിക്കാൻ പോകുന്ന കുഞ്ഞിനെ എങ്ങനെയെല്ലാം ബാധിക്കും .?എന്ന് വിശദികരിക്കുന്ന ഒരു വ്യത്യസ്ത സൗണ്ട് ട്രാക്ക്. ഇതു വെറുമൊരു മ്യൂസിക് തെറാപ്പിയല്ല ,  അനുഭവച്ചറിയേണ്ട ഒരു അതിശയമാണ്.കുഞ്ഞിന്റെ ആരോഗ്യകരമായ നില ഉറപ്പാക്കേണ്ടത് ഓരോ അമ്മമാരുടെയും കടമയാണ്‌ എന്ന സന്ദേശമാണ് വ്യദ്ധിയും അമ്മയുമൊത്തുള്ള പരസ്യചിത്രങ്ങളിൽ പറയുന്നത്.


തുടക്കത്തിൽ കുറുമ്പിയായും പിന്നെ അവസാനം അമ്മയുടെ അടുത്തേക്ക് ഓടി വന്ന് അമ്മയെ കെട്ടിപിടിക്കുന്ന വ്യദ്ധിയാണ്‌ ഇതിൽ കാണാൻ സാധിക്കുന്നത് .
ഇതിനു മുൻപ് മറ്റു പരസ്യ ചിത്രങ്ങളിലൂടെ താരം എത്തിട്ടുണ്ട്.ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ്‌ എന്ന ചിത്രത്തിലും അഭിനയച്ചിട്ടുണ്ട് .എട്ട് വർഷത്തെ ഇടവേളക്കു ശേഷം സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം കടുവയിൽ പൃഥിരാജിന്റെ മകളായി വരുന്നുണ്ട് വ്യദ്ധി മോൾ..കൂടാതെ രഞ്ജി പണിക്കർ മണിയൻ പിള്ള രാജു എന്നിവരെ മുഖ്യ കഥാപത്രങ്ങളാക്കി സി ആർ അജയകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന സുഡോക്കു N എന്ന ചിത്രത്തിലും വ്യദ്ധിമോൾ അഭിനയിക്കുന്നുണ്ട് . ഡാൻസർമാരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളായ വ്യദ്ധി എളമക്കര ശ്രീശങ്കര സ്കൂളിൽ യു .കെ .ജി .വിദ്യാർതിനിയാണ് .

Leave a Comment

Your email address will not be published. Required fields are marked *