നന്‍പകല്‍ നേരത്ത് മയക്കം കണ്ടു….മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ശ്രീകുമാരന്‍ തമ്പി…

നന്‍പകല്‍ നേരത്ത് മയക്കം കണ്ടു….മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ശ്രീകുമാരന്‍ തമ്പി…..

 

നന്‍പകല്‍ നേരത്ത് മയക്കം..

“ഒരു ജീവിതത്തിനകത്തു നാം ജീവിക്കുമൊരു ജീവിതം വേറെ ” എന്ന് സച്ചിമാഷ് എഴുതിയതിന് ഭാവനാത്മകമായ സാധൂകരണം. ഫസ്റ്റിവൽ കാണികൾക്കനുയോജ്യമെന്ന് പൊതുബോധം വിലയിരുത്തുന്ന പ്രമേയവും പരിചരണവും തീയറ്റർ ക്രൗഡിലെത്തിക്കുന്ന സർഗ്ഗാത്മകത, സൂക്ഷ്മമായ സംവിധാനമികവ്, മമ്മൂട്ടി എന്ന നടൻ ഇന്നും ജീവിക്കുന്നതിൻ്റെ ആനന്ദം – ഇവയെല്ലാം ചേർന്നതാണ് നൻപകൽ നേരത്ത് മയക്കം.

തമിഴ്നാടിൻ്റെ ഉൾഗ്രാമങ്ങൾക്ക് ആജ്ഞേയമായൊരു അഴകുണ്ട്. അനിർവചനീയമായ ഭൂതരാശികൾ നമ്മുടെ സംസ്കാരത്തിൻ്റെ പൗരാണികമായ ഉരുവമാർന്ന പോലൊരു ഭംഗി. ആദിത്തമിഴകത്തിൽ നിന്ന് ‘മലയാളത്താൻ ‘മാരായി വിട്ടു പോന്ന നമ്മളിൽ ആ വേരുകൾ വന്നു തൊടുന്നുണ്ട്. ഈ അനുഭവതലത്തെ ഇത്രയും സൂക്ഷ്മവും ഹൃദയഹാരിയുമായി ചിത്രീകരിച്ച മറ്റൊരു മലയാള ചലച്ചിത്രവും ഓർമ്മയിലില്ല. തമിഴ്മൊഴിയഴക് ആത്മാവറിഞ്ഞ് പ്രയോജനപ്പെടുത്തിയ മറ്റൊരു ചിത്രവും ഇല്ല.

മമ്മുട്ടിയിൽ ഈ പ്രായത്തിലും ഒടുങ്ങാത്ത ആവേശം അഭിനയത്തിലുണ്ട്. കഥാപാത്രങ്ങളുടെ രീതിയനുസരിച്ച് എത്താവുന്നതിലുമുയരത്തിൽ മമ്മൂട്ടി അഭിനയിച്ചിരുന്നത് ഇതാദ്യമല്ല. പക്ഷേ പ്രായം! ഇന്നും യൗവ്വനം പൂത്തുലയുകയാണ്. മലയാളിയും തമിഴനും തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ, നടപ്പിലും ഇരിപ്പിലും മുതൽ മുണ്ട് കൈകാര്യം ചെയ്യുന്ന ശൈലി വരെ മമ്മൂട്ടി ഒപ്പിയെടുക്കുന്നത് വിസ്മയകരമാണ്. എഴുത്ത് – എസ് ഹരീഷ് എന്ന എഴുത്തുമുതൽ സകലതിലും ഭാവനാത്മകമായ ശ്രദ്ധ. തമിഴ് പാട്ടുകളിലൂടെ കഥയുടെ ഒരു സമാന്തരമായ നാദഭൂപടം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു കിനാവു പോലെ തീർന്ന ചലച്ചിത്രം..

 

ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ നിരവധി പ്രമുഖരാണ് വാഴ്ത്തിയത്… അതിലേക്ക് ഇപ്പോൾ ശ്രീകുമാരൻ തമ്പിയും…നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം, ശ്രീകുമാരന്‍ തമ്പി കുറിച്ചു.

ചിത്രത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമായ അനുഭവമാണ്. മമ്മൂട്ടി സാര്‍ ഗംഭീരമായി. ലിജോയുടെ ഈ മാജിത് തിയറ്ററുകളില്‍ മിസ് ചെയ്യരുതേ. ലിജോയ്ക്കും മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൈയടികള്‍’, കാര്‍ത്തിക് സുബ്ബരാജ് ട്വീറ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *