ഞങ്ങൾ ഒരു കുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു…പുതിയ സന്തോഷ വാർത്ത അറിയിച്ച് നടൻ നരേൻ

ഞങ്ങൾ ഒരു കുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു…പുതിയ സന്തോഷ വാർത്ത അറിയിച്ച് നടൻ നരേൻ….:

 

നരേൻ എന്ന തമിഴ് നടനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഒരുപിടി മലയാള ചിത്രത്തിൽ മലയാളികൾക്ക് ഓർത്തെടുക്കാൻ കഴിയുന്ന നല്ല കഥാപാത്രങ്ങൾ നരേൻ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസ്മേറ്റ്സിലെ മുരളിയെയും, ഒരേ കടലിലെ ജയകുമാറിനെയും മലയാളികൾ മറക്കാൻ ഇടയില്ല. തമിഴ് ചിത്രങ്ങളിലേക്കാൾ കൂടുതൽ മലയാളത്തിലാണ് നരേൻ തന്റെ കഴിവ് തെളിയിച്ചത്.മലയാളത്തിൽ നിറയെ അവസരങ്ങൾ ഉണ്ടായിട്ടും നരേൻ മലയാളത്തിൽ അഭിനയിക്കുന്നില്ലെന്നാണ്

കേൾക്കുന്നത്. ക്ലാസ്റ്റമേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ നരേൻ സംവിധയകൻ രാജീവ് മേനോന്റെ സഹായിയായാണ്.

 

സിനിമയിൽ ചുവടുറപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന സിനിമയിലൂടെയാണ് നരേൻ അഭ്രപാളിയിൽ എത്തുന്നത്.വളരെ ശ്രദ്ധേയമായ വേഷം മാത്രം തിരഞ്ഞെടുക്കുന്ന നരേൻ 30-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റുകയായിരുന്നു.തുടർന്ന് നരേന്റെ അഭിനയ പ്രതിഭ തമിഴകത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാൽജോസ് ചിത്രമായ ക്ലാസ്മേറ്റ്സിലെ മുരളി നരേൻ അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവുമധികം പ്രേക്ഷകപ്രീതിനേടിയിരുന്നു. ഫോർ ദ പീപ്പിൾ,, ക്ലാസ്മേറ്റ്സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിൻഹുഡ്, അയാളും ഞാനും തമ്മിൽ, ത്രീ ഡോട്ട്സ്, കവി ഉദ്ദേശിച്ചത്, ഒടിയൻ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് നരേൻ. നായകനായും സഹനായകനായും നിരവധി ചിത്രങ്ങളിൽ നരേൻ അഭിനയിച്ചു. കാർത്തി നായകനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൈതിയിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. സിനിമകളിലെന്ന പോലെ കമൽഹാസൻ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവിൽ നരേൻ അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും നരേൻ സജീവമാണ്. ഇപ്പോഴിതാ

പുതിയ സന്തോഷകരമായ വാർത്ത പങ്കുവച്ചിരിക്കുകയാണ് നടൻ നരേൻ.

കുടുംബത്തിലേക്ക് ഒരു പുതിയ അംഗവും കൂടി എത്തിയിരിക്കുകയാണ് . മകന്‍റെ ജനനവിവരം ഇന്നലെ രാത്രി സോഷ്യല്‍ മീഡിയിലൂടെയാണ് താരം ആരാധകരുമായി പങ്കു വച്ചത്. കുഞ്ഞ് കൈകൊണ്ടു അമ്മ മഞ്ജുവിന്‍റെ വിരല്‍ പിടിച്ചിരിക്കുന്ന ഒരു ചിത്രവും കുറിപ്പിനൊപ്പം നരേന്‍ ഷെയര്‍ ചെയ്തു.

പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലായിരുന്ന നടൻ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഭാര്യ മഞ്ജുവിനും മകൾ തന്മയക്കും കൂടെ നിൽക്കുന്ന ചിത്രങ്ങളോടെയാണ് നരേൻ അന്ന് ആ സന്തോഷ വാർത്ത പങ്കുവെച്ചത്.2007ലായിരുന്നു മഞ്ജു ഹരിദാസുമായുള്ള നരേന്റെ വിവാഹം .2005ലാണ് ഇവർ ആദ്യമായി കണ്ടുമുട്ടിയത്. സൂപ്പർ സ്റ്റാർ ജൂനിയർ അവതരിപ്പിച്ചിരുന്നത് മഞ്ജു ആയിരുന്നു. ചാനലിൽ ഓൺലൈൻ പ്രൊഡ്യൂസറായി ജോലി ചെയ്തു വരുന്നതിനിടയിലായിരുന്നു നടനെ പരിചയപ്പെട്ടത്. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷം ഒരു അഭിമുഖത്തിന് വേണ്ടിയാണ് നരേനുമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി

മാറുകയായിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത്.ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.

ഈ സന്തോഷ വാർത്ത അറിയിച്ചതിനു പിന്നാലെ

നടന് ആശംസകളുമായി സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു.

കൈതി 2, അദ്യശ്യം തുടങ്ങിയ ചിത്രങ്ങളായ നടന്റെ അടുത്ത പ്രോജക്ടുകൾ

Leave a Comment

Your email address will not be published. Required fields are marked *