നമ്മുടെയൊക്കെ കാര്യത്തിൽ കുറെ കരുതലുള്ള ആൾക്കാർ ഉള്ളത് ഒരു കണക്കിന് ഭാഗ്യമാണ് -സൂരജ്

നമ്മുടെയൊക്കെ കാര്യത്തിൽ കുറെ കരുതലുള്ള ആൾക്കാർ ഉള്ളത് ഒരു കണക്കിന് ഭാഗ്യമാണ് -സൂരജ്

 

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ ഫോർ കേരളത്തിൽ ഒന്നാകെ വലിയ രീതിയിൽ ആരാധക പിന്തുണ ഉള്ള റിയാലിറ്റി ഷോ ആയിരുന്നു. വാശിയേറിയ 100 ദിവസമാണ് ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും സകല ധാരണകളെയും കണക്കുകൂട്ടലുകളും തിരുത്തിക്കുറിച്ചു കൊണ്ടാണ് നൂറാം ദിവസം ബിഗ് ബോസ് സീസൺ ഫോർ വിജയ കിരീടം അണിഞ്ഞത്. ഫൈനലിൽ ആറു മത്സരാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്. സൂരജ്, ധന്യ, പ്ലസ്‌ലി, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ എന്നിവരായിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ തന്നെ ആദ്യം വനിത വിജയം കൂടിയായിരുന്നു ദിൽഷ പ്രസന്നൻ. ബിഗ് ബോസ് വിധികർത്താക്കൾ വിജയിയെ തീരുമാനിച്ചത് വ്യത്യസ്തമായ ടാസ്ക്ളിലൂടെയും പ്രേക്ഷക പിന്തുണയുടെയും, ജനങ്ങൾ നൽകിയ വോട്ടിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു.

ഈയിടെ അടുത്ത പങ്കുവെച്ച് ഒരു പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട വിവാദം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.ട്രേസിങ്ങുംമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോക്കെതിരെ ബിഗ് ബോസ് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. അതോടുകൂടി താരം വീഡിയോ പിൻവലിക്കുകയും, ആ വീഡിയോയ്ക്ക് ഒരു വിശദീകരണം നൽകുകയും ചെയ്തു. ഇപ്പോഴിതാ ദിൽഷോയോട് ആരാധകർ ചോദിക്കുന്ന ഒരു ചോദ്യത്തിന് മറുപടിയുമായാണ് സൂരജ് രംഗത്ത് വന്നിരിക്കുന്നത്. ഫോളോ ചെയ്തിട്ടും എന്തുകൊണ്ടാണ് തിരിച്ച് ഫോളോ ചെയ്യാത്തത് എന്നാണ് ആരാധകർ ചോദിച്ചിരിക്കുന്നത്. അതിനു മറുപടിയുമായാണ് സൂരജ് രംഗത്തെത്തിയത്.

ഫോളോ ചെയ്തിട്ടും എന്തുകൊണ്ടാണ് തിരിച്ച് ഫോളോ ചെയ്യാത്തത് എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി കാണും എന്ന് കരുതുന്നു കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത ചില ആളുകൾ ഉണ്ട്. അങ്ങനെയുള്ള ആളുകളെ നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് കരുതുന്നു. സൊ ദയവുചെയ്ത് ഇങ്ങനത്തെ ചോദ്യങ്ങൾ ഇനി ചോദിക്കരുത്. എന്നാണ് സൂരജ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞുള്ള പോസ്റ്റിട്ടതിനുശേഷം താൻ ജോലിക്ക് പോയെന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ മെസ്സേജുകളുടെ പ്രവാഹമായിരുന്നു. ഫുൾ ടൈപ്പ് ഷെഡ്യൂൾ ആണല്ലോ എന്ന് പറഞ്ഞായിരുന്നു സൂരജിന്റെ രണ്ടാമത്തെ പോസ്റ്റ്. ഇത്രയും മെസ്സേജുകളുടെ അടിസ്ഥാനത്തിൽ ഞാൻ ആരെ കുറിച്ചാണ് പറഞ്ഞത് എന്ന് ഒരു ക്ലാരിഫിക്കേഷൻ നിങ്ങൾ ചർച്ച ചെയ്ത് എനിക്ക് തരികയാണെങ്കിൽ അതും നല്ലതാണ്.

എന്തായാലും എനിക്ക് സന്തോഷം തന്നെ കാരണം നമ്മുടെയൊക്കെ കാര്യത്തിൽ ഇത്രയും ഉൽക്കണ്ഠയും കരുതലും കാണിക്കാൻ കുറെ ചേച്ചിമാരും ചേട്ടന്മാർ ഉള്ളത് എന്റെ ഭാഗ്യമാണ് എന്നാണ് സൂരജ് പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *