ആദി എന്ന സിനിമ പ്രണവിനെ കൊണ്ട് ഞങ്ങൾ നിർബന്ധിച്ച് ചെയ്യിച്ചതാണെന്ന് മോഹൻലാൽ..

ആദി എന്ന സിനിമ പ്രണവിനെ കൊണ്ട് ഞങ്ങൾ നിർബന്ധിച്ച് ചെയ്യിച്ചതാണെന്ന് മോഹൻലാൽ..

 

മോഹൻലാലിനെ പോലെ ഒരു താരരാജാവിന്റെ മകൻ ആണെങ്കിലും യാതൊരു താരപരിവേഷവും ഇല്ലാതെ ഒരു സാധാരണക്കാരനായി നടക്കാനാണ് പ്രണവ് മോഹൻലാലിന് ഇഷ്ടം. അതുകൊണ്ടുതന്നെ മറ്റു താരപുത്രന്മാരിൽ നിന്നും വളരെയധികം വിഭിന്നമാണ് പ്രണവ്. കാടും മലയും കയറി യാത്രകൾ ചെയ്യാനാണ് പ്രണവ് ഇഷ്ടപ്പെടുന്നത്. ഹിമാലയൻ യാത്രകളാണ് താരം കൂടുതലും ഇഷ്ടപ്പെടുന്നത്.. മക്കളെ അവരുടെ ഇഷ്ടത്തിന് അവരുടെ സ്വാതന്ത്ര്യത്തിന് വിടുന്ന ആളാണ് താനും തന്റെ ഭാര്യ സുചിത്രയും എന്ന് മോഹൻലാൽ പറയുന്നു..

സിനിമയിൽ അഭിനയിച്ച് എന്നെപ്പോലെ ആകണമെന്ന ആഗ്രഹമുള്ള ആളല്ല പ്രണവ്. നമ്മളെല്ലാം നിർബന്ധിച്ചാണ് അവനെക്കൊണ്ട് അഭിനയിപ്പിക്കുന്നത്.. ആദി എന്ന സിനിമയൊക്കെ അവനെ കൊണ്ട് ഒരുപാട് നിർബന്ധിച്ച് ചെയ്യിച്ച ചിത്രമാണ്. ഇനിയിപ്പോൾ നാളെ അയാളിൽ ഒരു മാറ്റം ഉണ്ടായേക്കാം ചിലപ്പോൾ സിനിമയെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും. ശരിക്കും അതൊരു പറിച്ചു നടൽ ആയിരുന്നു.. പ്രണവ് ശരിക്കും സ്വതന്ത്രനായി നടക്കാൻ താല്പര്യപ്പെടുന്ന ഒരാളാണ്. അതിൽ നിന്നും പെട്ടെന്നൊക്കെ സിനിമയിലേക്ക് എത്തിപ്പെടുക എന്നത് ബുദ്ധിമുട്ടാണ്. അതുമായിട്ട് കൂടിച്ചേരേണ്ട സമയമാണ്. അതിന് സമയം എടുക്കും..

അതുപോലെ വിസ്മയ വലിയ ഒരു കവിയത്രി ഒന്നുമല്ല. അവൾ പണ്ട് എഴുതിയ കുറേ കളക്ഷൻസ് കണ്ടപ്പോൾ അതൊരു പുസ്തകം ആക്കിയാലോ എന്ന ആലോചനയുണ്ടായി. അങ്ങനെ ഒരു ബുക്ക് ഒക്കെ ഇനി അവൾക്ക് എഴുതാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. രണ്ടാളും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞങ്ങൾ അവർക്ക് കൊടുത്തിട്ടുമുണ്ട്..

 

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലിനെ നായകനായി ഒരുക്കിയ ചിത്രമായിരുന്നു ഹൃദയം. ഈ ചിത്രം വളരെയധികം ഹിറ്റാവുകയും ചെയ്തിരുന്നു. ചിത്രത്തിൽ കല്യാണി പ്രിയദർശനായിരുന്നു നായിക. ഹൃദയം ഹിറ്റായ സമയത്ത് പ്രണവിന് സമ്മാനമായി എന്താണ് നൽകിയത് എന്ന അവതാരകന്റെ ചോദ്യത്തിന് ഞാൻ അവന് സമ്മാനം അങ്ങനെ ഒന്നും കൊടുത്തിരുന്നില്ല. എന്റെ ഹൃദയം തന്നെ ഞാൻ അവനു കൊടുത്തിട്ടുണ്ടല്ലോ എന്നാണ് മോഹൻലാൽ നൽകിയ മറുപടി..

വീട്ടിൽ ഞങ്ങൾ അങ്ങനെ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ഒന്നും നടത്താറില്ല. ഇടയ്ക്ക് ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാറുണ്ട്. അതും നിർബന്ധിച്ചു കൊണ്ടുപോകുന്നതാണ്. അതല്ലാതെ നമ്മൾ അവിടെ പോയിരുന്ന് അഭിനയിപ്പിക്കുക ഒന്നുമല്ല ചെയ്യുന്നത്. ഹൃദയത്തിൽ പ്രണവ് നന്നായി അഭിനയിച്ചു. ആദ്യത്തെ സിനിമ പ്രണവിനെ നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണ്.. എന്നെക്കാളും സുചിത്രയോടാണ് മക്കൾ രണ്ടുപേർക്കും കൂടുതൽ ഫ്രീയായി ഇടപെടാൻ കഴിയുന്നത്. കൂടുതൽ അടുപ്പം സുചിത്ര യോടാണ്..

Leave a Comment

Your email address will not be published.