ആത്മഹത്യാ പ്രതിരോധ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത ചില സിനിമാ താരങ്ങളെ കുറിച്ച് അറിയാം….
വീണ്ടുമൊരു സെപ്റ്റംബർ 10 വന്നെത്തി. ലോകത്താകമാനം ആത്മഹത്യാ പ്രതിരോധ ദിനം ആയി ആചരിക്കുന്ന ദിവസം ആണിത്
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 800,00ഓളം പേര്‍ ആത്മഹത്യ കാരണം മരിക്കുന്നു. ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യാ മരണം ലോകത്ത് സംഭവിക്കുന്നു.
തൊഴിലില്ലായ്മ, പ്രണയ നൈരാശ്യം, കുടുംബ പ്രശ്‌നങ്ങൾ, തുടങ്ങി സ്വാഭാവികവും താത്കാലികവുമായ ജീവിതപ്രതിസന്ധികളെ നേരിടാനാവാതെ ജീവിതം തന്നെ അവസാനിപ്പിക്കുന്ന നിരവധി വാർത്തകളാണ് നാൾക്കുനാൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയുന്നത്. ‘ആത്മഹത്യ തടയാൻ ഒന്നിച്ചു പ്രവർത്തിക്കാം’ എന്ന പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത് ആ പ്രവണത തടയുക എന്നതാണ്.
ചില ആത്മഹത്യകള്‍, പ്രത്യേകിച്ചും പ്രമുഖരുടേത് സമൂഹത്തെയാകെ ഞെട്ടിക്കുന്നു.
പ്രേമനൈരാശ്യവും കുടുംബപ്രശ്‌നങ്ങളുംമൂലം ആത്മഹത്യ ചെയ്യുന്ന നിരവധി കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, വെള്ളിത്തിരയില്‍ സജീവമായിരിക്കെ സ്വയം ജീവനൊടുക്കിയ താരങ്ങളും മലയാള സിനിമയിലുണ്ട്. പലരുടെയും മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച് ആത്മഹത്യ ചെയ്‌ത ചില സിനിമാ താരങ്ങളെ കുറിച്ച് അറിയാം….
മയൂരി…..
തമിഴ്, മലയാളം ചലച്ചിത്ര രംഗത്ത് സജീവമായിരിക്കെയാണ് മയൂരി ജീവിത്തോട് വിട പറയുന്നത്. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്‌ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരന് എഴുതിയ കത്തില്‍ മയൂരി പറഞ്ഞിരുന്നു. മരിക്കുമ്പോള്‍ 22 വയസ്സായിരുന്നു മയൂരിയുടെ പ്രായം. പ്രേം പൂജാരി, സമ്മര്‍ ഇന്‍ ബത്‌ലഹേം, ആകാശ ഗംഗ, അരയന്നങ്ങളുടെ വീട്, തമിഴില്‍ മന്മഥന്‍, കനാകണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏകദേശം 20 ഓളം ചിത്രങ്ങളില്‍ അിനയിച്ച മയൂരിയുടെ മരണം സിനിമാ ലോകത്ത് വന്‍ ഞെട്ടലാണുണ്ടാക്കിയത്. പ്രേമനൈരാശ്യവും മാനസികസമ്മര്‍ദവുമാണ് മയൂരിയുടെ മരണത്തിന് പുറകിലെന്നും പറയപ്പെടുന്നു.
സിനിമാ ലോകത്തെ ഒന്നടക്കം ഞെട്ടിച്ചതായിരുന്നു നടി ശോഭയുടെ മരണം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ശോഭ ആത്മഹത്യ ചെയ്തത്. വെറും 17 വയസ്സായിരുന്നു മരിക്കുമ്പോള്‍ ശോഭയുടെ പ്രായം. 1996 ല്‍ ബാലതാരമായാണ് ശോഭ സിനിമയിലെത്തുന്നത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഉത്രാടരാത്രിയാണ് (1978) നായികയായ ആദ്യ ചിത്രം. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുമായി 1978 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹബന്ധം തകര്‍ച്ചയുടെ അവസാനമെത്തി നില്‍ക്കുമ്പോഴായിരുന്നു ആത്മഹത്യ. കെ.ജി. ജോര്‍ജ് ഒരുക്കിയ ‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ ശോഭയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്.
സുശാന്ത് സിങ്
അഭിഷേക് കപൂറിന്റെ ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുശാന്ത് സിങ് രാജ്പുത്തിനെ ജൂൺ 14 ഞായറാഴ്ച രാവിലെയാണ് ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധോണിയുടെ ബയോപിക് ചിത്രമായ ‘ധോണി: ദി അൺടോൾഡ് സ്റ്റോറി’യിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടന്റെ ആത്മഹത്യയിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കാരണം വ്യക്തമായിട്ടില്ല.
ശ്രീനാഥ് :
മലയാള നടൻ ശ്രീനാഥിനെ 2010 ഏപ്രിൽ 23 ന് കോതമംഗലത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാലിനി എന്റെ കൂട്ടുകാരി, ഇത് ഞങ്ങളുടെ കഥ, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം തുടങ്ങി നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർഥിയായിരുന്നു. 2000 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.