ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായ നടി മീര ജാസ്മിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണ്. നടിയുടെ ഇപ്പോഴത്തെ ജീവിതം നോക്കാം

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞിരുന്ന താരമായിരുന്നു മീര ജാസ്മിൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുകാന്നും താരത്തിന് സാധിച്ചു. മലയാളത്തിൽ ഒട്ടുമിക്ക വമ്പൻ താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. 2001 മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ സൂത്രധാരൻ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.

പിനീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരുന്നു. വളരെ പെട്ടെന്ന് തന്നെ താരം സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ താരവും ഇടം നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുക്കാന്നും താരത്തിന് സാധിച്ചു. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയം ആയതുകൊണ്ട് തന്നെ താരത്തിന്റെ പേരിൽ നിരവധി ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ താരതിന് എതിരെ ഒരു കാലത്ത് പ്രമുഖ സംവിധായകരും രംഗത്ത് വന്നിരുന്നു. സിനിമ സെറ്റിൽ പലരോടും മോശമായി പെരുമാറിയെന്നും. അഹങ്കാരം തലയിക്ക് പിടിചിരികുകയാണെന്നും അനാവശ്യമായ ഒരുപാട് നിബന്ധനകൾ താരം വെക്കാറുണ്ട് എന്നും ഇതിന് മുൻപ് അതൊക്കെ വലിയ ചർച്ച വിഷയം ആയിരുന്നു. എന്നാൽ അതിനെതിരെ താരം പ്രതികരിച്ചിരുന്നു. ഇതുവരെ ഒരാളെ പോലും ഞാൻ വാക്കുകൊണ്ട് നോവിച്ചിട്ടില്ല എന്നും. ഇതൊക്കെ എല്ലാവരും വെറുതെ പറഞ്ഞു ഉണ്ടാക്കുന്ന ഗോസിപ്പുകൾ ആണെന്നും താരം വ്യക്തമാക്കിയിരുന്നു. എനിക്ക് എല്ലാവരോടും സംസാരിക്കാൻ വളരെ ഇഷ്ടം ഉള്ള കാര്യം ആണെന്നും താരം വെളിപ്പെടുത്തിയിരുന്നു.

2014ൽ ആണ് താരം അനിൽ ജോൺ എന്ന ഒരു ദുബായിക്കാരനെ വിവാഹം കഴിച്ചു. എന്നാൽ ഇപ്പോൾ താരം ആ ബന്ധം പിരിഞ്ഞു നിൽക്കുകയാണ് ഇന്നുള്ള വാർത്തകൾ പരക്കുന്നുണ്ട്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും തീർത്തും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ജയറാമിന്റെ നായിക ആയിട്ട് വീണ്ടും സിനിമയിലേക്ക് രണ്ടാം വരവിന് ഒരുങ്ങി നിൽക്കുകയാണ്. എന്തായാലും താരത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ ഇല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ ഇടക്കൊക്കെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

 

Leave a Comment

Your email address will not be published. Required fields are marked *