ഐശ്വര്യയുടെ മുഖത്തിന് എന്താണ് സംഭവിച്ചത്.. ആശങ്കയോടെ ഫാൻസ്..

ഐശ്വര്യയുടെ മുഖത്തിന് എന്താണ് സംഭവിച്ചത്.. ആശങ്കയോടെ ഫാൻസ്..

 

ഇന്ത്യ മഹാരാജ്യത്ത് ഇത്രയധികം ആരാധകർ ഉള്ള സൗന്ദര്യമുള്ള നടി വേറെ ഉണ്ടാവില്ല..അതാണ് ഐശ്വര്യ റായ്. തെന്നിന്ത്യൻ സിനിമയിലൂടെയാണ് സിനിമ ലോകത്തേക്ക് ഐശ്വര്യ പ്രവേശിച്ചതെങ്കിലും ഹോളിവുഡിലും ബോളിവുഡിലും താരം വലിയ ജനപ്രീതി നേടി. ലോകസുന്ദരി പട്ടം മുതൽ ബോളിവുഡിലെ തന്നെ സൂപ്പർ നായിക എന്ന ഖ്യാതി താരത്തിന് സ്വന്തം..തൊട്ടതെല്ലാം പൊന്നാക്കിയ താരം ഇന്ത്യൻ സിനിമയിൽ ഐശ്വര്യ റായ് എന്ന പേരിന് ഒരു വലിയ സ്റ്റാർ വാല്യൂ തന്നെയുണ്ട്..

തുടക്കകാലത്ത് സൽമാൻ ഖാനുമായി പ്രണയത്തിലായി. പിന്നീട് സൽമാൻഖാന്റെ സ്റ്റാർ വാല്യൂ അനുസരിച്ച് താരത്തെ തേടി ചിത്രങ്ങൾ വന്നു. എന്നാൽ പിന്നീട് താരത്തിന് ആസ്വാരസ്യങ്ങൾ മൂലം സൽമാൻ ഖാനുമായുള്ള പ്രണയം ഉപേക്ഷിക്കേണ്ടിവന്നു അതിനുശേഷം താരത്തെ പിന്തുടർന്ന് സൽമാൻ ഖാൻ പലതവണ ഉപദ്രവിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഇന്നും സൂപ്പർ നായികയെന്നാലും ലോക സുന്ദരിയെന്നാലും ഐശ്വര്യ റായി എന്ന പേരുതന്നെയാണ് ആദ്യം മനസ്സിൽ തെളിയുക.. ഇപ്പോഴും ഒരു പെൺകുട്ടി അണിഞ്ഞൊരുങ്ങി വന്നാൽ ഇന്നും കേൾക്കുന്ന ഒരു കമന്റ് ആണ് ഐശ്വര്യ റായിയെ പോലെയുണ്ട് എന്നത്. ഓൺ സ്ക്രീൻ പ്രകടനത്തിന്റെ കാര്യത്തിലും പെരുമാറ്റത്തിന്റെ പേരിലും ഐശ്വര്യ റായ് എന്ന പേര് എന്നും ശ്രദ്ധ നേടിയിട്ടുണ്ട്..

 

അഭിമുഖങ്ങളിലെ സ്ഥിര സാന്നിധ്യമല്ല ഐശ്വര്യ. തന്റെ ജീവിതത്തെ തന്റേതാക്കി മാത്രം വയ്ക്കുകയാണ് ഐശ്വര്യ ചെയ്തിട്ടുള്ളത്..ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയിൽ സിനിമകളും ഐശ്വര്യ ഏറ്റെടുത്ത് ചെയ്യാറില്ല..പൊതുവെ ഇതൊക്കെ ഒരു നായികയെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്താൻ കാരണമാകേണ്ടതാണ്.. പക്ഷേ ഐശ്വര്യക്ക് ആരാധക പിന്തുണയും താരമൂല്യവും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല എന്നതാണ് സത്യം..

 

എന്നാൽ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും ഐശ്വര്യയ്ക്ക് കടുത്ത അധിക്ഷേപങ്ങളും അതിക്രമങ്ങളും നേരിടേണ്ടിവരുന്നു.. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ താരത്തിനെതിരെയുള്ള അധിക്ഷേപങ്ങളും സജീവമായിരിക്കുകയാണ്. ഐശ്വര്യ പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. മുഖം വൃത്തികേടാക്കി എന്നുമൊക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത്..

കഴിഞ്ഞദിവസം നടി സോണാലിയുടെ വിവാഹ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഐശ്വര്യയും കുടുംബവും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. ഇരുവരും നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്.. ചിത്രങ്ങൾ വൈറൽ ആയതോടെ താരത്തെ പരിഹസിച്ചു കൊണ്ടും അധിക്ഷേപിച്ചുകൊണ്ടും പലരും രംഗത്തെത്തി. ഐശ്വര്യ മുഖത്ത് എന്തോ ചെയ്തുവെന്നും അതെന്തായാലും മുഖത്തിന്റെ ഭംഗി കളയാൻ കാരണമായി എന്നും ഏറ്റവും സുന്ദരിയായിരുന്നു ഇവരെന്നും എന്നാൽ ഇന്ന് നശിച്ചിരിക്കുന്നു എന്നും സോഷ്യൽ മീഡിയ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *