പ്രണയിക്കുന്നതിന് എന്താണ് കുഴപ്പം..

പ്രണയിക്കുന്നതിന് എന്താണ് കുഴപ്പം..

 

നമ്മുടെ സ്കൂളുകളിൽ പ്രത്യേകിച്ച് സിസ്റ്റേഴ്സും ഫാദർ മാരും നടത്തുന്ന മാനേജ്മെന്റ് സ്കൂളിൽ ഉപദേശ ക്ലാസ്സ് എന്ന രീതിയിൽ പൊതുവെ പറഞ്ഞു വരുന്ന കാര്യമാണ് പ്രണയിക്കുന്നവരെ കുറിച്ച് നടത്തുന്ന മോശം സമീപനം…

ഒരിക്കൽ ഒരു രാഷ്ട്രീയ മീറ്റിങ്ങിൽ ഇങ്ങനെ കേൾക്കുകയുണ്ടായി.. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യത്തിൽ ഈയിടെയായി പ്രണയം കൂടെ കയറി പറ്റിയിട്ടുണ്ട്..

 

ഞാനൊന്ന് ചോദിക്കട്ടെ ഈ പ്രണയത്തിന് എന്താണ് കുഴപ്പം.. നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്ന ഒരു മനോഭാവം ആണിത്.. പ്രണയം എന്നാൽ തികച്ചും സ്വാഭാവികമായ മനുഷ്യ വികാരം ആണെന്നിരിക്കെ ഇതിനെ എന്തോ കുറ്റകരമായ സംഗതി ആക്കി ചിത്രീകരിക്കുന്നു പലരും. അതുകൊണ്ടുതന്നെ ഇന്നും വിദ്യാർത്ഥികളുടെ മുന്നിൽ വന്നു നിന്ന് ഒരു ഉളുപ്പുമില്ലാതെ അധ്യാപകർ ഇതിനെതിരെ ശബ്ദിക്കുന്നു.. ചെറുപ്പം മുതൽ, പ്രണയിക്കുന്നവരെയോ അല്ലെങ്കിൽ പ്രണയിച്ച് വിവാഹം കഴിക്കുന്നവരെയോ വളരെ മോശപ്പെട്ടവരായി മാതാപിതാക്കൾ ചിത്രീകരിക്കുന്നത് കേട്ടുവളർന്നവരായിരിക്കും പല കുട്ടികളും..

ലൗ മേരേജ് അറേഞ്ച് മാര്യേജ് ഏതാണ് നല്ലത് എന്ന് ഡിബേറ്റ് പോലും ഇതിന് ഉദാഹരണമാണ്.. വ്യക്തികൾക്കിടയിൽ പ്രണയമില്ലാതെ ഒരു ബന്ധം തുടർന്നു കൊണ്ടുപോകുന്നതിൽ വലിയ അർത്ഥമൊന്നുമില്ല.. അതേപോലെ തന്നെ മാതാപിതാക്കൾ ഉറപ്പിച്ച പയ്യനെ കല്യാണത്തിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് മാത്രം കണ്ട് വിവാഹത്തിലേക്ക് കാലെടുത്തുവെക്കുന്ന ആൾക്കാരുടെ മനോഭാവത്തെ പറ്റി ചിന്തിക്കാനും പറ്റുന്നില്ല.. നമ്മൾ നമ്മുടെ ഇണയെ കണ്ടെത്തേണ്ടത് സ്വയം ആണ്. അല്ലാതെ മാതാപിതാക്കൾ, നാട്ടുകാർ, ബന്ധുക്കൾ എന്നിവർക്കല്ല ഈ ഡ്യൂട്ടി ഏൽപ്പിച്ചു കൊടുക്കേണ്ടത്.. കാരണം ജീവിതം മൊത്തം നമ്മളാണ് ഇവർക്കൊപ്പം ജീവിക്കുന്നത്. അതിൽ മാതാപിതാക്കൾക്ക് വലിയ പാർട്ട് ഒന്നും ഇല്ല. അവർ വെറും അതിഥികൾ മാത്രം.. ഈ സംഗതി നമ്മൾ തീരുമാനം എടുത്തതിനുശേഷം അവരുമായി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. അതിനു പുറത്ത് എല്ലാം ഉള്ളത് സദാചാരം മാത്രം.. ഇതു കേൾക്കുമ്പോൾ പലർക്കും തോന്നാം ഇത് ഒരു 10 – 35 വയസ്സ് കഴിഞ്ഞവർക്ക് വരുന്ന ചിന്താഗതി ആണെന്ന്. അല്ല എന്ന് തിരിച്ചറിയാൻ ഞാനൊരു ഉദാഹരണം പറയാം.. നമ്മുടെ വീട്ടിലെ ചെറിയ ആൺകുട്ടികൾ സ്കൂളിൽ പോയി വരുമ്പോൾ ഏതെങ്കിലും ഒരു പെൺകുട്ടിയെ കുറിച്ച് വാചാലയായി എന്നു കരുതുക. നമ്മൾ അവരെ കളിയാക്കാറുണ്ട്. എന്താടാ ലൈൻ വല്ലതും ആണോ എന്ന് പറഞ്ഞു….

കൊച്ചു കുഞ്ഞായ അവനെ ഈ രീതിയിൽ കളിയാക്കുന്നതിലൂടെ അവന് മനസ്സിലാക്കുന്നത്, അവന്റെ ഉള്ളിൽ ഉള്ളിൽ പതിഞ്ഞു പോകുന്നത് പ്രണയമെന്നാൽ കളിയാക്കാനുള്ള സംഗതിയാണ് എന്നാണ്… മറ്റൊരുദാഹരണം പറയാം.. ചുംബന സമരം കേരളത്തിൽ കൊച്ചി മറൈൻഡ്രൈവിൽ നടന്നപ്പോൾ ചുംബന സമരത്തിൽ പങ്കെടുത്തവരെക്കാൾ നൂറുമടങ്ങ് ആൾക്കാർ അവിടെ എത്തിയത് ചുംബനസമരം കാണാൻ വേണ്ടിയായിരുന്നു… നല്ലവരായ മലയാളികൾ. അല്ലെ..

Leave a Comment

Your email address will not be published. Required fields are marked *