ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം അനു മോൾ ചോദിക്കുന്നു..

ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം അനു മോൾ ചോദിക്കുന്നു..

 

വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുക എന്നത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നത്.. ഒറ്റയ്ക്ക് ജീവിക്കുന്നതുകൊണ്ട് ഒരു സ്ത്രീക്ക് എന്താണ് കുഴപ്പം.. അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. ഒരു പങ്കാളിയെ വേണമെന്നുള്ളവർ സമയമായി എന്ന് തോന്നുമ്പോൾ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡം ആയി കാണരുത്. മാനസികമായി തയ്യാറാകുമ്പോൾ മാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷം എങ്കിൽ ആ വഴി തിരഞ്ഞെടുക്കണം…അനു മോൾ പറയുന്നു…

ഇന്നത്തെ പെൺകുട്ടികൾ വളരെ ഫോർവേഡ് ആണ്.. ഈ പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയല്ലേ..

 

“എന്നെ കല്യാണം കഴിപ്പിച്ചയക്കുന്നത് എൻ്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ മറ്റുളളവരെ കാണിക്കാൻ വേണ്ടിയാണോ….?? ”

ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ ഗീതു എന്ന കഥാപാത്രത്തിന്റെ ശക്തമായ വാക്കുകളിലൊന്നാണിത്. എന്തുകൊണ്ടാണ് മലയാളി പെൺകുട്ടികൾക്കിടയിൽ ഈ ഒരു ചോദ്യത്തിന് ഇത്രയേറെ സ്വീകാര്യത ലഭിച്ചത്….!! ഒരുപക്ഷേ പലരും പറയാൻ ആഗ്രഹിക്കുന്നതും ചോദിക്കാൻ ശ്രമിക്കുന്നതുമായ ഒരു ചോദ്യമായിരിക്കും അത്. പെൺകുഞ്ഞുങ്ങൾ പിറന്നു വീഴുന്ന നാൾ മുതൽ അവളുടെ വിവാഹം സ്വപ്നം കണ്ട് ജീവിക്കുന്ന പ്രിയപ്പെട്ടവരുടെ ഇടയിലാണ് നാം ജീവിക്കുന്നത്. ‘വിവാഹമാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ‘ പറഞ്ഞു പഠിപ്പിക്കുന്നവർ തന്നെ അവളുടെ താൽപര്യവും സമ്മതവും അന്വേഷിക്കാതെ നിർബന്ധിപ്പിച്ച് കല്യാണമണ്ഡപത്തിലേക്ക് തള്ളിവിടുന്ന പ്രത്യേകതരം ആചാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. സ്വന്തം മകളുടെ സ്വപ്നങ്ങളെക്കാളും,

സന്തോഷത്തെക്കാളും വലുതായി മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന മാതാപിതാക്കളുടെ ചിന്തയാണ് ഓരോ പെൺകുട്ടിയുടേയും ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. ശാസ്ത്രം മനുഷ്യനെ സാമൂഹ്യ ജീവിയായി അംഗീകരിക്കുന്നുണ്ടെങ്കിലും സ്വന്തം സന്തോഷത്തേക്കാൾ വലുതല്ല സമൂഹത്തിൻ്റെ സംതൃപ്തിയെന്ന് ഇനി എന്നാണ് നാം തിരിച്ചറിയുക….!

സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ ഓരോ പെൺകുട്ടിയെയും തേടിയെത്തുന്ന ചോദ്യമാണ് “കല്യാണം ഒന്നും ആയില്ലേന്ന്.. (അത് അല്ലെങ്കിലും അങ്ങനെ ആണല്ലോ….നമ്മുടെ വ്യക്തി ജീവിതത്തെകുറിച്ച് നമ്മളെക്കാൾ ഏറെ താല്പര്യവും ഉത്കണ്ഠയും മറ്റുള്ളവർക്കായിരിക്കുമല്ലോ….!! ) എന്നാൽ എന്തുകൊണ്ടാണ് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു നിൽക്കുന്ന ആൺകുട്ടികളോട് ഈ ചോദ്യം സമൂഹം ആവർത്തിക്കാത്തത്…? അവിടെയാണ് ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും പ്രസക്തിയേറുന്നത്. അവൻ വിദ്യാഭ്യാസം നേടി ജോലി സ്വന്തമാക്കി സ്വയംപര്യാപ്തയാവണ്ടനും അവൾ എന്നും മറ്റൊരാളിൽ ജീവിതം ആശ്രയിക്കേണ്ടവളാണെന്നുമുളള സമൂഹത്തിൻ്റെ പൊതു ചിന്താഗതി മാറേണ്ടിയിരിക്കുന്നു. അവനെ പോലെ അവൾക്കും ആഗ്രഹങ്ങളുണ്ട്…. സ്വപ്നങ്ങളുണ്ട്…. വിവാഹമെന്ന പാരമ്പര്യ സങ്കൽപ്പത്തിന്റെ പേരിൽ പലപ്പോഴും അവളുടെ സ്വാതന്ത്ര്യം മുതൽ സ്വപ്നങ്ങൾ വരെ വിരാമിടുകയാണ്.

അനുമോളെ പോലെയുള്ള പുതിയ പുതിയ കാര്യങ്ങൾ പുതിയ പുതിയ ആശയങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിക്കാൻ ഓരോ സ്ത്രീകൾ മുന്നോട്ടു വരട്ടെ

Leave a Comment

Your email address will not be published. Required fields are marked *