രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഭക്ഷ്യ സാധനങ്ങൾ

ഈ കാലഘട്ടത്തിൽ നാം എല്ലാവർക്കും ആവശ്യമായ ഒന്നാണ് ഇമ്മ്യൂണിറ്റി. കോവിഡ് 19 മാത്രമല്ല, മറ്റു പല രോഗങ്ങളും പ്രീതിരോധിക്കാൻ നമ്മെ ഇമ്മ്യൂണിറ്റി പവർ ഫലപ്രദമായി സഹായിക്കുന്നതാണ്. ശരീരത്തിലെ ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനായി ഒട്ടനവധി പാനിയങ്ങളും, ആഹാരങ്ങളും സഹായകമാണെന്ന് നമുക്ക് അറിയാം. അത്തരം പാക്ക്ഡ് ഇമ്മ്യൂണി ബൂസ്റ്റിംഗ് പാനിയങ്ങളും, ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് പൌഡർസ് ഉം ഇന്ന് നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. ഇതെല്ലാം നമ്മളിൽ ഒരുപാട് ആളുകൾ വാങ്ങി ഉപയോഗിക്കുന്നുമുണ്ട്.

എന്നാൽ ഇവയെല്ലാംതന്നെ നമ്മുടെ പ്രീതിരോധശേഷി വർധിപ്പിക്കുന്നുണ്ടെന്നു നമുക്ക് പൂർണമായും ഉറപ്പിക്കാനാകുമോ? ഇല്ല. എന്നാൽ നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നാം വസിക്കുന്ന പ്രകൃതി തന്നെ നമുക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഒരുപാട് സാധനങ്ങൾ നൽകുന്നുണ്ട്. നെല്ലിക്ക, വിറ്റാമിൻ C, മഞ്ഞൾ എന്നിവയെല്ലാംതന്നെ നമ്മുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് ഏജന്റ്സ് ആണ്. നമ്മുടെ ആഹാരത്തിൽ ഇത്തരം ആഹാരപഥാർത്തങ്ങൾ ഉൾപെടുത്തിയാൽ നമുക്ക് നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനായി സാധിക്കും.

ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനായി പ്രേത്യേകം ഒരുപാട് പാനീയം ഉണ്ടാക്കി കുടിക്കണോ എന്ന ചോദ്യത്തിന് ‘വേണ്ട’ എന്നതാണ് ഉത്തമ ഉത്തരം. കാരണം നമുക്ക് മാർക്കറ്റിൽ ലഭ്യമാകുന്ന ഇത്തരം പാനീയങ്ങളിൽ ധാരാളം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടാകും. അതെല്ലാം ഗുണമാണോ ദോഷമാണോ നമ്മിൽ ഉണ്ടാക്കുന്നതെന്നു നമുക്ക് പ്രേവചിക്കാനാകില്ല. വൈദ്യശാസ്ത്ര തെളിവുകൾ അനുസരിച്ചു ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയുടെ ജ്യൂസുകളും വിറ്റാമിൻ C അടങ്ങിയിട്ടുള്ള ആഹാരപാഥാർത്ഥങ്ങളുo നമ്മുടെ ആഹാരരീതിയിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ പ്രതിരോധ ശേഷി സ്വാഭാവികമായും കൂടുന്നതാണ്.

നാം എന്തെങ്കിലും അസുഗം ബാധിച്ചു ആശുപത്രിയിൽ കിടക്കുമ്പോൾ, നമ്മെ കാണാൻ വരുന്നവർ എല്ലാവരും കൂടുതലും ആപ്പിൾ, ഓറഞ്ച് എന്നീ പഴവര്ഗങ്ങളായിരിക്കും കൊണ്ടുവരുന്നത്. അതിന്റെ കാരണം, അത്തരം പഴവര്ഗങ്ങളിൽ വിറ്റാമിൻ C അംശം ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ അസുഖങ്ങളെ വേഗത്തിൽ ബേധപ്പെടുത്താൻ ഇത് നമ്മെ സഹായിക്കും. നാം തനിയെ ഉണ്ടാക്കി കുടിക്കുന്ന ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനുള്ള പാനീയങ്ങളാണ് നമ്മുടെ ശരീരത്തിന് എപ്പോഴും നല്ലത്.

മഞ്ഞളിന്റെ കാര്യം നോക്കുകയാണെങ്കിൽ,  ഇന്ന് നമുക്ക് ലഭ്യമാകുന്നത് റെഡി മേട് ആയിട്ടുള്ള മഞ്ഞൾപൊടി ആണ്. പലപ്പോഴും നല്ല മഞ്ഞൾ ലഭ്യമാകുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരുപാട് സാഹചര്യത്തിൽ മഞ്ഞൾ പൊടി കഴിക്കാതിരിക്കുന്നതായിരിക്കും എറ്റവും നല്ലത്. കാരണം അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത്, അതിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട്, അതിനു എത്രത്തോളം പ്രീതിരോധശേഷി ഉണ്ട്‌ എന്നൊന്നും നമുക്ക് അറിയില്ല. ആയതിനാൽ നമുക്ക് ലഭ്യമായ നാരങ്ങ, ഓറഞ്ച്, നെല്ലിക്ക എന്നീ ജ്യൂസുകൾ തന്നെയാണ് അത്യുത്തമം.

Leave a Comment

Your email address will not be published. Required fields are marked *