എന്താണ് സിക്ക വൈറസ് അറിയേണ്ടതെല്ലാം

കേരളക്കരയെ മുഴുവൻ പരിഭ്രാന്തിയിൽ ആഴ്ത്തിയ പുതിയ ഒരു വൈറസ്…സിക്ക വൈറസ്. ഈ കൊറോണക്കാലത്ത് മലയാളിയെ ഒന്നുകൂടി ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു സിക്ക വൈറസ് ബാധയുടെ കണ്ടെത്തൽ ആദ്യമായിട്ടാണ് സിക്ക വൈറസ് കണ്ടെത്തുന്നത് എന്ന് പറയാൻ സാധിക്കുകയില്ല എങ്കിലും ഇപ്പോൾ പരിശോധനകൾ കൂടിയ സാഹചര്യത്തിൽ സിക്ക വൈറസ് ബാധയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണവൈറസ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു സാഹചര്യത്തിൽ സിക്ക വൈറസ് ബാധയും ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തുന്നു.

എങ്ങനെയാണ് സിക്ക വൈറസ് ശരീരത്തിലേക്ക് ബാധിക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽ പെട്ട കൊതുകുകൾ മുഖേനയാണ് സിക്ക വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി യോടൊപ്പം ആണ് സിക്ക വൈറസ് മനുഷ്യശരീരത്തിൽ എത്തിച്ചേരുന്നത്. ഈഡിസ് ഈജിപ്തി കൊതുകുകൾ കടിക്കുന്ന ഭാഗത്ത് ചുവന്നു തടിച്ചു കാണപ്പെടുന്നു ഇതോടൊപ്പം ശക്തമായ ശരീരവേദനയും ശരീരം മുഴുവൻ രക്തം കുത്തുകൾ ആയും കാണപ്പെടുന്നു ഇംഗ്ലീഷ് ഈ അവസ്ഥയെ പർപ്യുറ എന്നാണ് പറയുന്നത്. അസഹ്യമായ സന്ധിവേദന ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. സിക്ക വൈറസ് ബാധിക്കും ഇതേ ലക്ഷണങ്ങൾ തന്നെയാണ് കാണപ്പെടുന്നത്.

ഒരു വൈറൽ ഫീവർ ആയതുകൊണ്ടുതന്നെ ഇതിനെപ്പറ്റി അനാവശ്യമായ പരിഭ്രാന്തി യുടെ കാര്യമില്ല. അസുഖബാധിതനായ രോഗി ഒരാഴ്ചക്കുള്ളിൽ തന്നെ രോഗവിമുക്തി നേടാൻ സാധ്യതയുണ്ട്. എന്നാൽ പ്രായമായവരിലും അനാരോഗ്യം ഉള്ളവരിലും സിക്ക വൈറസ് ഗുരുതരമായി മാറാറുണ്ട്. ഏതെങ്കിലും അസുഖത്തിന് തുടർച്ചയായി മരുന്നു കഴിക്കുന്നവരിലും സിക്ക വൈറസ് ബാധ ദോഷകരമായി സംഭവിക്കാറുണ്ട്. പരമാവധി കൊതുകുകളിൽ നിന്നും രക്ഷ നേടുക എന്നതാണ് സിക്ക വൈറസ് നിന്നും രക്ഷ നേടാൻ ഉള്ള ഏക പോംവഴി. കൊതുകു നിർമാർജനം മാത്രമാണ് ഇതിന് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. വീടും പരിസരവും കൊതുക് വളരാനുള്ള സാഹചര്യങ്ങളിൽ നിന്ന് തടയുക.

നമ്മുടെ വീടിനു ചുറ്റും കിടക്കുന്ന ഉപയോഗശൂന്യമായ പാത്രങ്ങളിലും ചിരട്ടകളിലും മഴവെള്ളം കെട്ടി നിന്നാണ് കൊതുകുകൾ മുട്ടയിടുന്നത്. കൊതുകുകൾ മുട്ടയിടുന്നതും അവ വളരുന്നതിനും ആയിട്ടുള്ള സാഹചര്യം നമ്മൾ ഒഴിവാക്കിയാൽ സിക്ക വൈറസിൽ നിന്നും മാത്രമല്ല മറ്റു പല അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കും. കൊതുകു വല ഉപയോഗിക്കുന്നതും കൊതുക് കടിക്കാതിരിക്കാൻ ഉള്ള ലേപനങ്ങൾ ഉപയോഗിക്കുന്നതും കൊതുകുകടി ഏൽക്കാത്തിരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഥവാ ഫുൾകൈ വസ്ത്രങ്ങൾ ധരിക്കുന്നതും സിക്ക വൈറസ് ബാധ ഏൽക്കുന്നത് തടയും.

സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രമേ ലഭ്യമായിട്ടുള്ളൂ. പനിയാണ് ലക്ഷണം എങ്കിൽ പനിക്കുള്ള മരുന്ന് ശരീര വേദനയാണെങ്കിൽ അവയ്ക്കുള്ള മരുന്ന് എന്നിവ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സിക്ക വൈറസ് ബാധ പകരുവാൻ സാധ്യതയുണ്ട് കൊതുകു നിർമാർജനം എന്ന ഒറ്റ പോംവഴിയിലൂടെ സിക്ക വൈറസിനെ നമുക്ക് തുടച്ചു മാറ്റാം. ഭയമല്ല കരുതലാണ് വേണ്ടത്

Leave a Comment

Your email address will not be published. Required fields are marked *