നീ അന്വേഷിക്കുന്നത് നിന്നെ അന്വേഷിക്കുന്നു… കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ..

നീ അന്വേഷിക്കുന്നത് നിന്നെ അന്വേഷിക്കുന്നു… കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ..

 

 

രഞ്ജിത്ത് എന്ന സംവിധായകന്റെ സംവിധാനത്തിൽ ഒരുങ്ങിയ നന്ദനം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വലിയ ഒരു തരംഗം സൃഷ്ടിച്ച നടിയായിരുന്നു നവ്യാ നായർ… മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ കൂടി ആയിരുന്നെങ്കിൽ കൂടി നന്ദനം എന്ന സിനിമയാണ് താരത്തിന് വലിയ ഒരു ഹിറ്റ് സമ്മാനിച്ചത്.. ഈ ചിത്രം ഇറങ്ങിയിട്ട് ഇന്ന് വർഷങ്ങൾ പിന്നിട്ടു എങ്കിൽ കൂടിയും ബാലാമണി എന്ന കഥാപാത്രവും നന്ദനം എന്ന സിനിമയും നവ്യ നായരുടെ കരിയറിന് ഉണ്ടാക്കിയ ഹൈപ്പ് അത്രയധികം വലുതാണ്..

ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചുവളർന്ന നവ്യയുടെ വിദ്യാഭ്യാസകാലം മുഴുവൻ കലയോടുള്ള അഭിനിവേശമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്… കലാതിലക പട്ടം തനിക്ക് കിട്ടിയില്ല എന്നു പറഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്ന നവ്യയുടെ വീഡിയോ നിരവധി മാധ്യമങ്ങളാണ് ഷെയർ ചെയ്തിരുന്നത്.. മഴത്തുള്ളി കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ എന്നീ ഹിറ്റ്‌ സിനിമകളിൽ ദിലീപ് എന്ന നായകന്റെ നായികയായി താരം തിളങ്ങി…

 

നന്ദനത്തിലെ ബാലാമണിയെ തേടി 2022ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി… മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്കെല്ലാം കൂടെ അഭിനയിച്ചു..

അഴകിയ തീയേ എന്ന സിനിമയിൽ കൂടിയാണ് നവ്യയുടെ തമിഴ് സിനിമയിലെ അരങ്ങേറ്റം..എന്നാൽ ഏറ്റവും ശ്രദ്ധേയമായത് 2009ൽ പുറത്തിറങ്ങിയ തമിഴ് സിനിമയായ ആടും കൂത്ത് എന്ന ചിത്രം ആയിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രത്തിൽ നവ്യ നായർ അവതരിപ്പിച്ച മണിമേഖല എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ടിവി ചന്ദ്രൻ സിനിമ ഒരുക്കിയത്..

 

വിവാഹത്തിനുശേഷം തന്റെ ഫുൾ ടൈം ആയി പോയിരുന്ന അഭിനയജീവിതം നിർത്തുകയായിരുന്നു താരം.. 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ കൂടി ഒരു മടങ്ങിവരവ് നടത്തിയെങ്കിലും താരം സിനിമയിൽ സജീവമാകാൻ ആഗ്രഹിച്ചിരുന്നില്ല.. ഇപ്പോഴിതാ നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം താരം ഒരുത്തി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങിയിരുന്നു…

വളരെയധികം ചർച്ച വിഷയമായ ഒരുത്തി എന്ന ചിത്രം വാണിജ്യ പരമായി വിജയം ആയിരുന്നു… സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ വ്യക്തിയാണ് നവ്യ ഇപ്പോൾ… ഇൻസ്റ്റാഗ്രാമിൽ വൺ മില്യണിൽ അധികം ഫോളോവേഴ്സ് ആണ് നവ്യ നായർക്ക് ഉള്ളത്.. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി താരം ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്യാറുണ്ട്..

 

നീ അന്വേഷിക്കുന്നത് നിന്നെ അന്വേഷിക്കുന്നു എന്ന ക്യാപ്ഷനോടുകൂടി നവ്യ നായർ ഇപ്പോൾ കിടിലൻ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്..

Leave a Comment

Your email address will not be published.