സ്വന്തം മകളുടെ കല്യാണത്തിന് സ്വരുകൂടി വെച്ച നാല് ലക്ഷം രൂപ ബാങ്കിൽ എടുക്കാൻ പോയപ്പോൾ ബാലൻസ് സീറോ

അച്ഛനും അമ്മയും രണ്ട് മകളും അടങ്ങുന്ന ഒരു പാവപെട്ട കുടുബം. ഒരുപാട് കഷ്ടപ്പെടും അധ്വാനിച്ചു അവരുടെ മകളെ പൊന്ന് പോലെ നോക്കിയും അവരുടെ ഇഷ്ടങ്ങൾ നടത്തിയും അവരെ നന്നായി പഠിപ്പിച്ചു കൃഷിപ്പണി ചെയ്‌തും അധ്വാനിച്ചും താൻ സ്വരുകൂടി വെച്ച നാല് ലക്ഷം രൂപ തന്റെ മകളുടെ കല്യാണത്തിനായി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. അങ്ങനെ ഒരുപാട് നല്ല ആലോചന വരുകയും അതിൽ ഒരാളുമായി വിവാഹം കഴിക്കാൻ വിവാഹം ഉറപ്പിക്കുകയും ചെയ്തു.

നല്ല പയ്യനും ജോലി ചെയ്തു അവന്റെ കുടുമ്പത്തെ നന്നായി നോക്കുന്ന പയ്യൻ അങ്ങനെ എല്ലാം ശെരിയാവുകയും.കല്യണ തിയതി എടുത്തുകൊണ്ട് ഇരിക്കുന്ന ഒരു സമയത് അച്ചൻ മകളുടെ കല്യാണത്തിന് നിക്ഷേപിച്ച പണം എടുക്കാൻ ബാങ്കിൽ പോവുകയും ചെയ്തു. അപ്പോഴാണ് അവരെ ഞെട്ടിക്കുന്ന വിവരം അച്ഛൻ അറിയുന്നത്. ആ നാല് ലക്ഷം രൂപ ആരോ തട്ടി എടുത്ത വിവരം ആണ് ആ അച്ഛൻ അവിടെന്നു അറിയുന്നത്. ബാങ്ക് അകൗണ്ടിൽ ഉണ്ടായ നാല് ലക്ഷം രൂപയും സീറോ ബാലൻസ് ആയിരിക്കുകയാണ്.

എന്ത് ചെയ്യണം എന്ന് അറിയാതെ അമ്മയും അച്ഛനും ബാങ്കിൽ ഇരിന്നു അലമുറ ഇട്ട് കരയാൻ തുടങ്ങി. പക്ഷെ ബാക്കിലെ ഉദ്യോഗസ്ഥർ തങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുല്ല എന്ന് പറഞ്ഞ് അവർ കൈ മലർത്തി. അകൗണ്ടിൽ നിന്നും പിൻപലിചത്തിന്റെ വിശദംശങ്ങൾ അവർ ആ അച്ഛന് നൽകി ശേഷം നിറ കണ്ണുകളുമായി ആ അച്ഛൻ പോലീസ് സ്റ്റേഷനിൽ അതുമായി രണ്ട് പേരും പോയി. അവർ എല്ലാ കാര്യങ്ങളുംനോക്കി അപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ അവർക്ക് മനസിലായത്. ആരാണ് പണം എടുത്തത് എന്നുള്ള വിവരം അവർക്ക് മനസിലായി. അവരുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ആണ് ഈ പണം മുഴുവൻ എടുത്തത്. പഠന കാര്യത്തിനായി അച്ഛൻ അവന് ഒരു ഫോൺ വാങ്ങി നൽകിയിരുന്നു. പഠിക്കാൻ നല്ല താൽപര്യം ഉള്ള ഒരു കുട്ടി കൂടിയാണ് ഈ മകൻ.

കൂട്ടുകാരുടെ നിർബന്ധം മൂലം അവൻ ഒരു ഓൺലൈൻ ഗെയിം ഇൻസ്റ്റാൾ ചെയുകയും പതിയെ അവൻ അതിന് അഡിക്റ്റ് ആവുകയും ചെയ്തു. അങ്ങനെ ഗെയിം കളിക്കുകയും പണം നൽകി അതിനായി ഒരുപാട് സാധങ്ങൾ അതിൽ നിന്നും പണം നൽകി വാങ്ങി കളിക്കാൻ തുടങ്ങി. അമ്മയുടെ പേരിൽ ഉള്ള സിം ആണ് മകൻ ഉപയോഗിക്കുന്നത് അതെ നമ്പർ തന്നെയാണ് ബാങ്കുമായി ബന്ധിപ്പിച്ചത്. അദ്യം ചെറിയ രൂപയിക്ക് സാധങ്ങൾ വാങ്ങാൻ അവൻ തുടങ്ങി എന്നാൽ അതൊന്നും അമ്മയും വീട്ടിലെ മറ്റ് ആൾക്കാരും അറിയാതെ വന്നപ്പോൾ അവൻ കൂടുതൽ രൂപ നൽകി ഗെയിമിംഗ് സാധങ്ങൾ വാങ്ങാൻ ആരംഭിച്ചു.

അങ്ങനെ പല തവണ യായി അച്ഛൻ സ്വരുകൂടി വച്ച നാല് ലക്ഷം രൂപയും മകൻ എടുത്തിരുന്നു. എന്നാൽ അവനെ പോലീസുക്കാർ അവനെ ഉപദ്രവിച്ചില്ല മറിച്ച് അതിനെ കുറച്ചു എല്ലാ കാര്യങ്ങളും അവർ അവനെ പറഞ്ഞ് ബോദ്യപെടുതുകയായിരുന്നു. നമ്മുടെ എല്ലവരുടെയും വീട്ടിൽ ഇത് പോലെയുള്ള സംഭവങ്ങൾ ഉണ്ടാവാറുണ്ട് അത് കൊണ്ട് തന്നെ ഫോൺ വാങ്ങികൊടുക്കുമ്പോൾ നമ്മൾ എല്ലവരും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്. ശ്രദിച്ചാൽ പിനീട്‌ ദുഃഖികേണ്ടി വരില്ല.

Leave a Comment

Your email address will not be published. Required fields are marked *