നെഗറ്റീവ് കമൻസ് വായിക്കുമ്പോൾ, പണ്ടത്തെപ്പോലെയല്ല ഞാൻ.. എന്റെ ടോളറൻസ് കൂടിയിട്ടുണ്ട് … അശ്വതി ശ്രീകാന്ത്..

നെഗറ്റീവ് കമൻസ് വായിക്കുമ്പോൾ, പണ്ടത്തെപ്പോലെയല്ല ഞാൻ.. എന്റെ ടോളറൻസ് കൂടിയിട്ടുണ്ട് … അശ്വതി ശ്രീകാന്ത്..

 

നമുക്കെല്ലാം വളരെ അടുത്ത് അറിയാവുന്ന താരമാണ് അശ്വതി ശ്രീകാന്ത്..ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിൽ വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തുകൊണ്ടിരുന്ന അശ്വതി ശ്രീകാന്ത് അവതാരക എന്ന നിലയിലും പ്രശസ്തയാണ്. നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ഫ്ലവേഴ്സ് ടിവി യിലെ തന്നെ സുരാജ് വെഞ്ഞാറമൂടിനു ഒപ്പമുള്ള റിയാലിറ്റി ഷോകൾ എന്നിവ അശ്വതി ശ്രീകാന്തിന്റെ കയ്യിൽ ഭദ്രമായിരുന്നു… അവതരണ ശൈലിയിൽ തന്റെതായ കയ്യൊപ്പ് പതിപ്പിക്കാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടും ലാഗ് അടുപ്പിക്കാത്തതും വെറുപ്പിക്കാതെയുമുള്ള വളരെ മാധുര്യമുള്ള അവതരണ ശൈലിയാണ് അശ്വതിയുടെ.. അഭിനയത്തിലേക്ക് കടന്നപ്പോൾ അവിടെയും സ്വന്തമായ രീതിയിൽ സ്വതസിദ്ധമായ അഭിനയം കാഴ്ചവയ്ക്കാൻ അശ്വതിക്ക് കഴിഞ്ഞു.. എന്നാൽ കുറച്ചുനാളായി ചക്ക പഴത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് അശ്വതി.. രണ്ടാമത് ഗർഭിണിയായതും കൊച്ചിനെ നോക്കുന്നതും ആയ തിരക്കുകളിൽ ആയിരുന്നു താരം. അതുകൊണ്ടുതന്നെയാണ് താരത്തിന് വീണ്ടും ചക്കപ്പഴത്തിലേക്ക് ജോയിൻ ചെയ്യാൻ കഴിയാതെ വന്നത്..

ചക്കപ്പഴം എന്നത് ശരിക്കും ഒരു കുടുംബം പോലെ ആയിരുന്നു എന്ന് അശ്വതി പറയുന്നു. കൂടുമ്പോൾ ഇമ്പം ഉള്ളതാണല്ലോ കുടുംബം. ആദ്യകാലത്ത് കുറച്ചു ദിവസം മാത്രമാണ് എനിക്ക് അഭിനയിക്കുന്നതായി തോന്നിയത്. പിന്നെ എല്ലാം ശരിക്കും റിയാക്ട് ചെയ്യുന്നത് ആയാണ് ഫീൽ ചെയ്തത്.. ഓരോ സംഭവങ്ങളോടും നമ്മൾ പ്രതികരിക്കുന്നു അത്രമാത്രം.. അന്നത്തെ ഗ്രൂപ്പ് ശരിക്കും ഒരു ഫാമിലി പോലെയായിരുന്നു.. എല്ലാവരോടും വ്യക്തിപരമായി നമുക്ക് ഒരു ഇഷ്ടം ഫീൽ ചെയ്യും അത്രതന്നെ…

കുട്ടിയെ കുറച്ചു നാളെങ്കിലും നോക്കേണ്ടത്, അടുത്തിരുന്ന് നോക്കേണ്ടത് അമ്മയുടെ കടമ തന്നെയാണ്. പിന്നീട് കോവിഡ് സാഹചര്യങ്ങൾ കൂടി വന്നപ്പോൾ എനിക്ക് സെറ്റിലേക്ക് വരാൻ പറ്റാതായി. ആ ടീമിൽ എപ്പോഴും ആർക്കെങ്കിലും കോവിഡ് ഒക്കെ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കുട്ടി തീരെ ചെറുതാണല്ലോ. അവൾക്കിപ്പോൾ ആറുമാസം ആകുന്നതേയുള്ളൂ. അപ്പോൾ ഞാൻ അവിടെ വന്നു കഴിഞ്ഞാൽ അത് പ്രശ്നമാകും. കുട്ടിയെ കൊണ്ടുവരാതെ ഷൂട്ടിന് പോകാനും കഴിയാത്ത അവസ്ഥയിൽ അല്ലേ.. അതുകൊണ്ട് ഞാൻ എല്ലാം പിന്നേക്കു പിന്നേക്കു മാറ്റി വെച്ചു എന്നതാണ് സത്യം.. സത്യം പറയുകയാണെങ്കിൽ ഡെയിലി എനിക്ക് കുറെ കമൻസ്.. മെസ്സേജുകൾ ഒക്കെ വരുന്നുണ്ട്… ചക്കപ്പഴ ത്തിലേക്ക് എന്നാണ് വരുന്നത് എന്ന് ചോദിച്ചു കൊണ്ട്

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾക്ക്, പൊതുവേ ധാരാളം നെഗറ്റീവ് കമന്റ്റ്സ് കിട്ടും..പണ്ടൊക്കെ എനിക്ക് അതൊക്കെ കാണുമ്പോൾ വളരെ ഇറിറ്റേഷൻ ആയിരുന്നു. എന്നാൽ ഇപ്പോൾ നോർമൽ ആയുള്ള ക്രിറ്റിസിസം ഒക്കെ ഞാൻ താങ്ങും.. അതിനുള്ള ടോളറൻസ് ഒക്കെ എനിക്ക് വന്നു.. സഹിക്കാൻ പറ്റാത്ത കമൻസ് കാണുമ്പോഴാണ് പ്രതികരിച്ചു പോകുന്നത് അശ്വതി ശ്രീകാന്ത് പറയുന്നു..

Leave a Comment

Your email address will not be published. Required fields are marked *