സീരിയലിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ ഞാനും ചേട്ടനും നിർബന്ധിച്ചാണ് അമ്മയെ അഭിനയിക്കാൻ വിട്ടത്…. പൃഥ്വിരാജ്
അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക് വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ “പുതിയ മുഖം” എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി.
പൊതുവെ അമ്മമാരുടെ കഴിവുകളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ് അതിന് അനുസരിച്ച് പെരുമാറുന്ന മക്കൾ വളരെ കുറവാണ് സമൂഹത്തിൽ. അവിടെയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും കൈയ്യടി നേടുന്നത്. അച്ഛന്റെ മരണത്തോടെ ഒതുങ്ങിക്കൂടിയ അമ്മയെ പൃഥ്വിരാജും ഇന്ദ്രജിത്തും ചേർന്നാണ് വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവന്നത്. വർഷങ്ങൾക്ക് മുമ്പ് അതേ കുറിച്ച് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് സംസാരിക്കുകയും ചെയ്തിരുന്നു. ആ പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്…
വീഡിയോ കണ്ടവരെല്ലാം നിലപാടുകൾ പറയാൻ മടിയില്ലാത്ത പൃഥ്വിരാജിന്റെ ധൈര്യത്തെയാണ് പ്രശംസിക്കുന്നത്. ഇന്ന് സീരിയൽ, സിനിമ, റിയാലിറ്റി ഷോ മെന്റർ തുടങ്ങി സിനിമയിലും മിനി സ്ക്രീനിലുമായി മല്ലിക സുകുമാരൻ തിരക്കിലാണ്.
പൃഥ്വിരാജ് അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളിലൂടെ തുടർന്ന് വായിക്കാം….. ‘സീരിയലിൽ അഭിനയിക്കാൻ അവസരം വന്നപ്പോൾ ഞാനും ചേട്ടനും നിർബന്ധിച്ച് അമ്മയോട് അഭിനയിക്കാൻ പറഞ്ഞതിന് കാരണമുണ്ട്.”രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെയുള്ള സമയം ഒന്നും ചെയ്യാതെ അമ്മ വീട്ടിലിരിക്കാൻ പാടില്ലെന്ന് തോന്നിയതുകൊണ്ടാണ്. അങ്ങനെ വെറുതെ ഇരിക്കുമ്പോഴാണല്ലോ ഒരുപാട് ചിന്തകളും ടെൻഷനും വരുന്നത്.’..’എന്തെങ്കിലും എൻഗേജ്മെന്റ് എന്ന നിലയ്ക്കാണ് അമ്മയെ വീണ്ടും അഭിനയിക്കാൻ പറഞ്ഞയച്ചത്. ഞാനും ചേട്ടനും കൂടി ആദ്യം നിർബന്ധിച്ച് അമ്മയെ കേരള സ്റ്റേറ്റ് ചിൽഡ്രൺസ് ഫിലിം സൊസൊറ്റിയുടെ സെക്രട്ടറിയാക്കി. സെക്രട്ടറിയായി അമ്മ ഒരു ഒന്ന് ഒന്നര വർഷം പ്രവർത്തിച്ചു.’
‘അതിനോട് അനുബന്ധിച്ചാണ് പിന്നീട് സീരിയലിന്റെ ഓഫറൊക്കെ അമ്മയ്ക്ക് വന്നത്. അങ്ങനെ നിർബന്ധിച്ച് അയച്ചു. പിന്നീട് ഞങ്ങൾക്ക് മനസിലായി അമ്മ ഇപ്പോൾ അത് എഞ്ചോയ് ചെയ്യുന്നുണ്ടെന്ന്. ഇപ്പോൾ അമ്മയ്ക്ക് ഭയങ്കര ത്രില്ലാണ്.”അമ്മയുടെ ക്യാരക്ടേർസിനെ കുറിച്ചൊക്കെ നമ്മുടെ അടുത്ത് വന്ന് പറയും. ഞാൻ അങ്ങനൊരു സീൻ ചെയ്തു ഇങ്ങനൊരു സീൻ ചെയ്തുവെന്നെല്ലാം. സിനിമകളെ കുറിച്ചുള്ള ധാരണ കിട്ടിയ ശേഷം ഞാൻ മനസിലാക്കിയ ഒരു സത്യമെന്തെന്നാൽ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും നല്ല ആർട്ടിസ്റ്റ് അമ്മയാണ് എന്നതാണ്.’..’വേർസറ്റാലിറ്റിയുള്ള അഭിനേത്രിയാണ് അമ്മ. അച്ഛനും അല്ല ഞാനും അല്ല ചേട്ടനും അല്ല. പിന്നെ ഒരു കല്യാണം കുടുംബം ഇതുപോലെ രണ്ട് മക്കൾ എന്നൊക്കെ പറഞ്ഞ് അമ്മ ഒതുങ്ങിക്കൂടിയെന്ന് മാത്രം.’…