എപ്പോഴാണ് തലവേദനക്ക് ആശുപത്രിയിൽ പോകേണ്ടത്

പേര് സൂചിപ്പിക്കുന്നത് പോലെ തലക്ക് ഉണ്ടാകുന്ന വേദനയാണ് തലവേദന എന്ന് പറയുന്നത്. നിസ്സാര കാരണങ്ങൾ കൊണ്ട് വരെ നമുക്ക് തലവേദന ഉണ്ടാവാറുണ്ട്. തികച്ചും സ്വാഭാവികം ആയിട്ട് ഉള്ള ഒരു അസുഖമാണ് തലവേദന. ദിവസേന എന്നപോലെ തലവേദന വന്നു പോകാറുണ്ട്. കാലാവസ്ഥ വ്യതിയാനവും ടെൻഷനും ഉറക്കമില്ലായ്മയും ഒക്കെ തലവേദനയ്ക്ക് കാരണം ആകാറുണ്ട്. ഇത്തരം തലവേദനയ്ക്ക് നാം ഡോക്ടറെ കാണാറില്ല എന്ന് മാത്രമല്ല വീട്ടു വൈദ്യവും നാട്ടുവൈദ്യവും പരീക്ഷയ്ക്കുക എന്നതാണ് പതിവ്. എന്നാൽ എപ്പോഴാണ് ഒരു തലവേദനയ്ക്ക് വൈദ്യപരിശോധന വേണ്ടി വരുന്നത്??? കലശലായ അല്ലെങ്കിൽ അസഹനീയമായ തലവേദന വരുമ്പോൾ മാത്രം ആണ് നാം ആശുപത്രിയെ ആശ്രയിക്കാറുള്ളത്.

തലവേദന ചിലപ്പോൾ അതിഭീകരമായ മറ്റ് അസുഖങ്ങളുടെ ലക്ഷണങ്ങളും ആകാറുണ്ട്. സാധാരണയായി കാണപ്പെടുന്ന ഒരു തരം തലവേദനയാണ് മൈഗ്രേൻ. തലയുടെ ഒരു ഭാഗത്ത് അതിശക്തമായ വേദന വരുന്നു ഒപ്പം ഛർദ്ദിയും ഓക്കാനവും ഉണ്ടാവാറുണ്ട്. ശരീരത്തെ മുഴുവൻ തളർത്തുന്ന രീതിയിലുള്ള തലവേദനയാണ് നമുക്ക് അനുഭവപ്പെടുക. ഉയർന്ന ശബ്ദവും വെളിച്ചവും നമ്മളിൽ അസ്വസ്ഥത നിറയ്ക്കുന്നു. കഠിനമായ തലവേദനയുടെ മറ്റൊരു കാരണം ഹൈപ്പർടെൻഷൻ ആണ്. തന്മൂലം ബ്ലഡ് പ്രഷർ വലിയതോതിൽ ഉയരുന്നു.

ഇതുമൂലം അസഹ്യമായ തലവേദനയും ഛർദ്ദിക്കാൻ ഉള്ള സാധ്യതയും കൂടുതലാണ്. ഇത്തരം ബ്ലഡ് പ്രഷർ 100 മുതൽ 150 വരെയുള്ള അളവിൽ കൂടുതൽ ആണെങ്കിൽ ഈ അവസ്ഥയെ ഹൈപ്പർ ടെൻസ് അർജൻസി എന്നു പറയുന്നു. ഇത്തരം അവസ്ഥയിൽ വൈദ്യസഹായം വളരെ അധികം അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ രോഗിക്ക് ഇഞ്ചക്ഷൻ എടുക്കേണ്ടതായി വരുന്നു. അമിതമായ തല വേദനയോടൊപ്പം കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതായത് രണ്ടായി കാണുക, കണ്ണു മറിഞ്ഞു പോവുക,കാഴ്ചയ്ക്കു മങ്ങൽ ഉണ്ടാവുക, കണ്ണിൽ ഇരുട്ടു കയറുക എന്നിവ ഉണ്ടെങ്കിൽ ബ്രെയിന് എന്തെങ്കിലും തകരാർ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിശക്തമായ ഛർദ്ദിയോടൊപ്പം വരുന്ന ഇത്തരം തലവേദനയ്ക്ക് മുന്നോടിയായി നമ്മുടെ തലയ്ക്ക് എന്തെങ്കിലും രീതിയിലുള്ള ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന് നമ്മൾ സ്വയം ബോധ്യപ്പെടുത്തേണ്ടത് ആണ്.

വീഴ്ചയിൽ തല ശക്തമായി എവിടെയെങ്കിലും ഇടിച്ചിട്ടു ഉണ്ടെങ്കിൽ തലച്ചോറിൽ ബ്ലീഡിങ് ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ഇത്തരം ബ്ലീഡിങ് കൊണ്ടാകാം ചിലപ്പോൾ നമുക്ക് അതിശക്തമായ തലവേദന ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്നത് വളരെ അനിവാര്യമാണ്. അല്ലാത്തപക്ഷം ഇത് രോഗിയുടെ രോഗാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. തലവേദന യോടൊപ്പം അതിശക്തമായ പനിയും കഴുത്തു വേദനയും ഉണ്ടെങ്കിൽ അതിനെ മെനിഞ്ചൈറ്റിസ് എന്തു പറയുന്നു. ഈ സാഹചര്യത്തിലും ഡോക്ടറുടെ സഹായം തേടേണ്ടതാണ്. തലവേദന എന്നത് ഒരു നിസാര അസുഖമാണ് എങ്കിലും ഇത്തരം ലക്ഷണങ്ങളോടുകൂടിയ തലവേദനയ്ക്ക് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

Leave a Comment

Your email address will not be published.