നമ്മള്‍ അമ്മമാർ പട്ടികളെ പോലെ എപ്പോഴും കുരച്ചുകൊണ്ടിരിക്കുമ്പോൾ അവര്‍ക്ക് ഒരു വിലയുണ്ടാകില്ല പക്ഷേ അച്ഛൻ അങ്ങനെയല്ല … ശ്വേത മേനോൻ…..

നമ്മള്‍ അമ്മമാർ പട്ടികളെ പോലെ എപ്പോഴും കുരച്ചുകൊണ്ടിരിക്കുമ്പോൾ അവര്‍ക്ക് ഒരു വിലയുണ്ടാകില്ല പക്ഷേ അച്ഛൻ അങ്ങനെയല്ല … ശ്വേത മേനോൻ…..

 

 

മലയാളം, ഹിന്ദി, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടി. അതിനു മുൻപ് മോഡലിംഗിലൂടെ ശ്രദ്ധേയയായ ശ്വേത നിരവധി സൌന്ദര്യമത്സരങ്ങളിലും ഫാഷൻ ഷോകളിലും പങ്കെടുത്തു. ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച  ശ്വേതാ മേനോൻ ജോമോൻ സംവിധാനം ചെയ്ത ‘അനശ്വരം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ അഭിനയം ശ്വേതയെ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയാക്കി.

ഇപ്പോഴിതാ പള്ളിമണിയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് ശ്വേത .അതിനിടയിൽ മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാന്‍ വളരെ സ്ട്രിക്റ്റ് ആയിട്ടുള്ളൊരു അമ്മയാണ്. മകളുടെ പഠന കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും ശ്വേത പറയുന്നു.. അവൾ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു. അവൾ അവളുടേതായ രീതിയിലാണ് വളരുന്നത്. അമ്മയുടെ സിനിമ മകൾ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ, വീട്ടിൽ ഞങ്ങൾ സിനിമാ ടോപിക് അധികം സംസാരിക്കാറില്ലകൊവിഡ് കഴിഞ്ഞതിന് ശേഷം അവൾ വളരെ തിരക്കിലാണ്. ഒരുപാട് കാര്യങ്ങൾ എഴുതാനും പഠിക്കാനും ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അവളിപ്പോൾ കടന്നു വരുന്നതിനോട് എനിക്ക് താത്പര്യമില്ല. അവളോടൊപ്പം കൂടുമ്പോൾ എനിക്ക് മറ്റൊരു ലോകമാണ്. അവിടെ സിനിമയും സെലിബ്രിറ്റിയും ഒന്നുമില്ല.

അവള്‍ തന്നെയാണ് എന്റെ ആദ്യ പ്രൊജക്‌ട്. ഭര്‍ത്താവ് കാര്യങ്ങള്‍ ശ്രദ്ധിക്കുമെങ്കിലും ഞാന്‍ ഹാര്‍ഡ് വര്‍ക്കിംഗ ആയ അമ്മയാണ്.. സിനിമകളെ കുറിച്ച്‌ മകളോട് അങ്ങനെ ചര്‍ച്ചകള്‍ നടത്താറില്ല..എന്നെ അവള്‍ ക്രിട്ടിസൈസ് ചെയ്യാറുമില്ലെന്നും ശ്വേത പറയുന്നു.. വീട്ടില്‍ പൊതുവെ സിനിമയെ കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കാറില്ല.. പഠിക്കാനിരുത്തുബോള്‍ മകള്‍ പറയും.. എത്രതോ നല്ല കഥാപാത്രങ്ങള്‍ വരുന്നൂ.. സിനിമകളില്‍ നിന്ന് ഓഫര്‍ വരുന്നൂ.. അമ്മ പോയി അഭിനയിച്ചോളൂ.. പഠനം ഞാന്‍ നോക്കിക്കോളാം എന്ന്.. എന്നാല്‍ നീയാണ് എന്റെ ആദ്യത്തെ പ്രൊജക്‌ട് എന്ന് ഞാന്‍ അവളോട് പറയും എന്നാണ് ശ്വേത അഭിമുഖത്തില്‍ വെച്ച്‌ പറഞ്ഞത്. അമ്മമാര്‍ വീട്ടില്‍ എപ്പോഴും കുരയ്ക്കുന്ന പട്ടികളെ പോലെയാണ്.. നമ്മള്‍ എപ്പോഴും കുരച്ചുകൊണ്ടിരിക്കുബോള്‍ അവര്‍ക്ക് ഒരു വിലയുണ്ടാകില്ല.. എന്നാല്‍ അച്ഛന്മാര്‍ അങ്ങനെയല്ല..അവരുടെ ഒരു നോട്ടത്തില്‍ തന്നെ എല്ലാം ഉണ്ടാവും എന്നും ശ്വേത പറയുന്നു

 

ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ കെ വി അനില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘പള്ളിമണി.

നടി നിത്യാ ദാസ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായികയായി തിരിച്ച്‌ എത്തുന്നു എന്ന പ്രത്യേകതകൂടിയുള്ള ചിത്രമാണ് പള്ളിമണി. കൈലാഷ് ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച്‌ എത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *