അപ്പൂപ്പൻ താടി എന്ന മരത്തിന് താടിയുള്ളത് എന്തുകൊണ്ട്?

അപ്പൂപ്പൻ താടി എന്ന മരത്തിന് താടിയുള്ളത് എന്തുകൊണ്ട്?…..

 

അപ്പുപ്പൻ താടിയെ പ്രണയിച്ചിരുന്ന

ഒരു കുട്ടിക്കാലം എല്ലാവരിലും എന്നും

നല്ല ഓർമ്മകളാണ്.ഏറ്റവും നിസ്സാരമായ….., ഭാരം തീരെയില്ലാത്ത, നമ്മുടെ ശ്വാസനിശ്വാസങ്ങൾക്ക് പോലും നിയന്ത്രണ വിധേയമാകുന്ന അപ്പൂപ്പൻ താടി

ദിശാബോധമില്ലാതെ,ലക്ഷ്യമില്ലാതെ,

സമയനിഷ്ഠയില്ലാതെ ആരെയും കാത്തിരിക്കാതെ,കാറ്റിന്റെ കൈപിടിച്ചോടുന്നഅപ്പൂപ്പൻതാടിയെ നമ്മെയ വരും കണ്ടിട്ടുണ്ട്. പക്ഷേ ഇന്ന് നഗരവല്‍ക്കരണത്തിന്റെ ഭാഗമായി വംശനാശഭീഷണി നേരിടുകയാണ് ഈ സസ്യ മിപ്പോൾ.

അപ്പൂപ്പൻ താടി അക്ഷരാർത്ഥത്തിൽ മുത്തച്ഛന്റെ/വൃദ്ധന്റെ താടി എന്നാണ് അർത്ഥമാക്കുന്നത്. , താടിയോട് സാമ്യമുള്ളതിനാൽ. കുട്ടിക്കാലം മുതലേ എല്ലാവരിലും ഒരു ചോദ്യം മനസ്സിൽ അന്വേഷിക്കുന്നുണ്ടാകും….വളരെ അപൂർവമായേ നമ്മുടെ മുറ്റത്ത് നിന്ന് കിട്ടാറുള്ളൂ, ഒരു താടിയാണിത് എന്നാലും ഇപ്പോഴും അതിന്റെ ഉറവിടം, ഏത് ചെടിയിലോ മരത്തിലോ ആണെന്ന് നമ്മുക്ക് പൊതുവെ അറിയില്ല. അപ്പൂപ്പൻ താടി മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ള എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്, “ഇന്ത്യൻ മിൽക്ക് വീഡ്” എന്നാണ് ഇതിന്റെ പൊതുവായ ഇംഗ്ലീഷ് പേര്. ഗ്രീക്കിൽ പപ്പുസ് എന്നാൽ വൃദ്ധൻ എന്നാണ്.

 

വേനൽച്ചൂടിൽ കേരളത്തിൽ തെന്നിമാറി നടക്കുന്ന അപ്പൂപ്പൻ താടി യഥാർത്ഥത്തിൽ മലയാളത്തിലെ ‘എറിക്കു’ എന്ന ചെടിയുടെ വിത്താണ്. ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണിത് .പ്രായോഗികമായി ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമാണ്.

 

പുരാതനഗ്രീക്ക് പദമായ പാപ്പോസ് , ലാറ്റിൻ പപ്പസ് എന്നതിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത് , “അപ്പൂപ്പൽ” എന്നർത്ഥം വരുന്ന, അതിനാൽ കുറ്റിരോമങ്ങളുള്ള ഒരു ചെടിക്കും ചില ചെടികളുടെ കമ്പിളി, രോമമുള്ള വിത്തിനും ഉപയോഗിക്കുന്നു.

 

180 സെന്റിമീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി കുറ്റിച്ചെടിയാണ് അപ്പൂപ്പൻതാടി .പലയിടത്തും ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഔഷധഗുണവും ഈ ചെടിയ്ക്കുണ്ട്. ഒരു അധിനിവേശസസ്യമായ ഇത് ഒരു കളയായി കരുതപ്പെടുന്നുണ്ട്. നനവുള്ള സ്ഥലങ്ങളിലും കൃഷിസ്ഥലങ്ങളിൽമെല്ലാം കാണുന്ന ഈ ചെടി കേരളത്തിൽ എല്ലായിടത്തുമുണ്ട്. മറ്റ് ചെടികൾക്കും അപ്പൂപ്പൻ താടി പോലുള്ള വിത്തുവിതരണ സംവിധാനമുണ്ട്.ശാസ്ത്രീയമായി അസ്ലെപിയസ് എറിയോകാർപ എന്നറിയപ്പെടുന്നു.

അപിയാസ് ജനുസ്സിലെ സ്പീഷിസുകൾ അവയുടെ വിത്തുകൾ കായ്കളിൽ വളർത്തുന്നു. ഈ വിത്ത് കായ്കളിൽ സിൽക്ക് അല്ലെങ്കിൽ ഫ്ലോസ് എന്നറിയപ്പെടുന്ന മൃദുവായ ഫിലമെന്റുകൾ അടങ്ങിയിരിക്കുന്നു. ഫിലമെന്റുകൾ വ്യക്തിഗത വിത്തുകളിൽ ഘടിപ്പിച്ചിരിക്കുന്നു. വിത്ത് കായ് പാകമാകുമ്പോൾ, വിത്തുകൾ കാറ്റിനാൽ പറക്കപ്പെടുന്നു, ഓരോന്നിനും നിരവധി ഫിലമെന്റുകൾ വഹിക്കുന്നതിനാൽ

മിക്ക ചെടികളിലും ധാരാളം വിത്തുകൾ ഉണ്ടാകാ റുണ്ട്. ഈ വിത്തുകളെല്ലാം അതുണ്ടാകുന്ന ചെടി യുടെ ചുവട്ടിൽത്തന്നെ വീണുമുളച്ചാൽ അവയ്ക്ക് വളരാനുള്ള സ്ഥലമു ണ്ടായില്ലെന്ന വരും മാത്രമല്ല ഒരു കൂട്ടം ചെടികൾക്ക് ഒന്നിച്ചു വളരാനുള്ള പോഷകങ്ങളും ലഭിച്ചെന്നു വരില്ല ഈ വൈഷ്യമങ്ങൾ പരിഹരിക്കുന്നതിന് ചില ചെടികൾ സവിശേഷമായ വിത്തു വിതരണ രീതികൾ അവലംബിക്കുന്നു.’ അപ്പൂപ്പൻ താടി ഇത്തരമൊരു രീതിയുടെ ഭാഗമാണ്. കായ് പൊട്ടി പുറത്തുവരുന്ന വിത്തുകൾ അതിനോടു ചേർന്നുള്ള മൃദുവായ നാരുകൾ കൊണ്ടുള്ള “താടി’യിൽ തൂങ്ങി കാറ്റത്തു പറന്ന് ദൂരേക്കുപോയി മറ്റെവിടെയെങ്കിലും വീണു മുളച്ചു വരുന്ന കാശിത്തുമ്പയുടെ കായ്കൾ

പാകമാകുമ്പോൾ പൊട്ടിച്ചിതറി വിത്തുകൾ ദൂരേക്ക് തെറിക്കുന്നതും സ്നേഹപ്പുല്ലിന്റെ വിത്തുകൾ ജന്തുക്കളുടെ ദേഹത്തും നമ്മുടെ ഉടുപ്പിലും പറ്റിപ്പിടിച്ച് സവാരി നടത്തുന്നതുമെല്ലാം ഇതേ ലക്ഷ്യം നിറവേറ്റാൻ സഹായിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *