പ്രിയതമയ്ക്കൊപ്പം കൈപിടിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഷെയർ ചെയ്തു വിക്കി.

പ്രിയതമയ്ക്കൊപ്പം കൈപിടിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഷെയർ ചെയ്തു വിക്കി.

 

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര… സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ജയറാമിനൊപ്പവും ഷീലയ്ക്കൊപ്പവും താരം തിളങ്ങി… നയൻസ് എന്ന നായിക പച്ച പിടിച്ചത് തമിഴ് ഇൻഡസ്ട്രിയിലാണ്..തമിഴിൽ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം നായികയായി താരം തിളങ്ങി… രജനീകാന്തിന്റെ നായികയായി എത്തിയ ചന്ദ്രമുഖി എന്ന ചിത്രം നയൻതാരയ്ക്ക് തമിഴിൽ ഉണ്ടായിരുന്ന സ്റ്റാർ വാല്യൂ ഇരട്ടിയാക്കി. പിന്നീട് നിരവധി ഗ്ലാമർ വേഷങ്ങളിൽ താരം തമിഴിൽ നിറയുകയായിരുന്നു..

താരത്തിന്റെ പ്രണയങ്ങളും പ്രണയ വാർത്തകളും എന്നും വാർത്തകളിൽ ചൂടപ്പം പോലെ വിറ്റുപോയി. എന്നാൽ ഇത്തരം ഗോസിപ്പുകൾക്കോ മറ്റോ നയൻതാര ഒരിക്കൽപോലും ചെവി കൊടുക്കുകയോ അതിന് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവം പോലുമല്ല താരം..

 

ഏഴു വർഷത്തിന്റെ പ്രണയത്തിനു ശേഷം വിഗ്നേഷ് ശിവൻ എന്ന സംവിധായകനെ താരം വിവാഹം ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകളാണ് ഉണ്ടാക്കിയത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.. ചെന്നൈയിലെ മഹാബലി പുരത്തു വച്ചാണ് ഇരുവരും വിവാഹിതരായത്… റെഡ് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്..

വിവാഹത്തിനു ശേഷം ഉള്ള ഇരുവരുടെയും നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ട്രെൻഡിങ്ങിൽ നിന്നു. മാൽഡീവ്സിൽ വച്ചുള്ള ഇരുവരുടെയും പ്രണയ നിമിഷങ്ങൾ വിക്കി തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു.. നയൻസിന്റെ അമ്മയെ കാണാനായി ഇരുവരും കൊച്ചിയിലേക്ക് പറന്നപ്പോൾ ആ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പകർത്താൻ ഏക അവകാശം ഉണ്ടായിരുന്നത് ഓ ടി ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിന് ആയിരുന്നു. ഇരുവരുടെയും വിവാഹ നിമിഷങ്ങൾ പങ്കുവെക്കാനായി ചുമതലപ്പെടുത്തിയിരുന്നത് സംവിധായകനായ ഗൗതം മേനോനെ ആയിരുന്നു..

വിവാഹത്തിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിനും ബോളിവുഡ് താരം ഷാരൂഖാനും വിജയ് സേതുപതി, രജനീകാന്ത് തുടങ്ങിയവർ ഇതിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന് സൂര്യയ്ക്കും ജ്യോതികക്കും ഒപ്പമുള്ള ചിത്രങ്ങൾ വിക്കി തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ വിവാഹ വീഡിയോ പുറത്തുവിടുന്നതിനു മുമ്പ് ഇരുവരുടെയും ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഓ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ചൊടിപ്പിച്ചിരുന്നു.

 

വിഘ്നേഷ് ശിവൻ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന മനോഹരമായ ചിത്രമാണ് ശ്രദ്ധ തേടുന്നത് വൈറ്റ് കളർ ടീഷർട്ടിൽ ബ്ലാക്ക് ലൈൻസ് ഉള്ള ടീഷർട്ട് ആണ് ഇരുവരും ധരിച്ചിരിക്കുന്നത് രണ്ടുപേരും കൈപിടിച്ച് നടന്നു പോകുന്ന ചിത്രമാണ് വിക്കി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തിരിക്കുന്നത്..

Leave a Comment

Your email address will not be published.