ധനുഷ് വീണ്ടും ഐശ്വര്യയുമായി ഒരുമിക്കുമോ… ഞെട്ടിക്കുന്ന പ്രവചനം കേട്ടുനോക്കൂ..

ധനുഷ് വീണ്ടും ഐശ്വര്യയുമായി ഒരുമിക്കുമോ… ഞെട്ടിക്കുന്ന പ്രവചനം കേട്ടുനോക്കൂ..

തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് ധനുഷ്..ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളാണ് ധനുഷിന്റേതായി ഇറങ്ങിയിട്ടുള്ളത് ഒത്തിരി ആരാധകരും താരത്തിനുണ്ട്..

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. അഭിനയത്തിൽ താത്പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെൽവരാഘവന്റെ നിർബന്ധത്താലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാർഥികളിലെ പ്രധാനിയായാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൽ മാനസികപ്രശ്നങ്ങളുള്ള വിദ്യാർഥിയെ അവതരിപ്പിച്ചു. എന്നാൽ നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003 – ൽ ഛായാസിങ്ങിനൊപ്പം അഭിനയിച്ച തിരുടാ തിരുടി എന്ന ചലച്ചിത്രത്തിലാണ്.

 

ആദ്യ മൂന്ന് ചിത്രങ്ങൾ വൻവിജയമായിരുന്നെങ്കിൽ തുടർന്ന് വന്ന ചിത്രങ്ങൾ പരാജയമായിരുന്നു. പിതാവ് കസ്തൂരിരാജ തന്നെ സംവിധാനം നിർവഹിച്ച ഡ്രീംസ് എന്ന ചിത്രവും വൻപരാജയമായി. ദേവതയെ കണ്ടേൻ, അത് ഒരു കനാക്കാലം എന്നീ 2005-ൽ ഇറങ്ങിയ ചിത്രങ്ങൾ ശരാശരി വിജയം നേടി. പ്രകാശ്‌രാജിനൊപ്പം അഭിനയിച്ച തിരു വിളയാടൽ ആരംഭം എന്ന ചിത്രത്തിലൂടെ ഹാസ്യപ്രാധാന്യമുള്ള നായകനെയും അവതരിപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു.

 

ധനുഷും ഐശ്വര്യയും വീണ്ടും ഒരുമിക്കുമോ എന്ന് നാളുകളായി ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ്. ഇരുവരേയും വീണ്ടും ഒരുമിപ്പിക്കാനായി ഐശ്വര്യയുടെ അച്ഛന്‍ തമിഴ് സിനിമാ ലോകത്തെ തലൈവരുമായ രജനീകാന്ത് ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷമുള്ള ധനുഷിന്റെ ജീവിതത്തെക്കുറിച്ച് പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് ജോത്സ്യനായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി.

 

കഴിഞ്ഞ രണ്ട് വര്‍ഷമായി ധനുഷിന്റേയും ഐശ്വര്യയുടേയും ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവെന്നാണ് പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ചില തെറ്റിദ്ധാരണങ്ങളും കമ്യൂണിക്കേഷനില്‍ വന്ന വിടവുമൊക്കെയാണ് ഇരുവരും പിരിയാന്‍ കാരണം. മുതിര്‍ന്ന, ഉത്തരവാദിത്തമുള്ള രണ്ടു പേര്‍ എന്ന നിലില്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇരുവരും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകളെ തളളിക്കളയാനാകില്ലെന്നാണ് ഗുരുജി പറയുന്നത്. പക്ഷെ ഇരുവരും മറ്റൊരാളുമായി പ്രണയത്തിലാവുകയാണെങ്കില്‍ ആരാധകര്‍ നിരാശരാകരുതെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷമുള്ള ധനുഷിന്റെ കരിയറിലെ തീരുമാനങ്ങളില്‍ പിഴക്കാന്‍ സാധ്യതയുള്ളതായിട്ടാണ് ഗുരുജിയുടെ പ്രവചനം.

Leave a Comment

Your email address will not be published. Required fields are marked *