ഇതുവരെയുള്ള എന്റെ പെയ്മെന്റ് തന്നിട്ട് എന്നെ ഒന്ന് പുറത്താക്കുമോ ബിഗ്ബോസേ…കരഞ്ഞുകൊണ്ട് ജാസ്മിൻ

ഇതുവരെയുള്ള എന്റെ പെയ്മെന്റ് തന്നിട്ട് എന്നെ ഒന്ന് പുറത്താക്കുമോ ബിഗ്ബോസേ…കരഞ്ഞുകൊണ്ട് ജാസ്മിൻ

 

ബിഗ് ബോസിന്റെ നാലാമത്തെ സീസനിൽ വളരെ നാടകീയമായ രംഗങ്ങൾ ആണ് അവിടെ അരങേറുന്നത്..നിലവിൽ അവിടെയുള്ള എല്ലാ മത്സരാർത്ഥികളും സ്ട്രോങ്ങാണെന്നാണ് പുറത്തുള്ള എല്ലാവരുടെയും സംസാരം..

 

വൈൽഡ് കാർഡ് എൻട്രി ആയി വന്ന റിയാസും വിനയും വളരെ തകർപ്പൻ രീതിയിലുള്ള പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്… ഇവർ വന്നതോടെ എന്നും ബിഗ് ബോസ് വീട്ടിൽ പൊട്ടലും ചീറ്റലും ആണ് എന്ന് പറയാം… ഒരു പൊട്ടാനിരിക്കുന്ന ബോംബിന്റെ അവസ്ഥയിലാണ് ഇപ്പോൾ ആ വീട് ..

ബിഗ് ബോസിലെ തന്നെ വളരെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. ഒരുപാട് പ്രതിബന്ധങ്ങളിലൂടെ കടന്നുവന്ന ജാസ്മിൻ സ്ത്രീകൾക്ക് തന്നെ മാതൃകയാക്കാവുന്ന ശക്തയായ സ്ത്രീയാണ്.. ജാസ്മിൻ എന്ന മത്സരാർത്തിയെ വ്യത്യസ്തയാക്കുന്നത് വളരെ ശക്തമായ നിലപാടുകളും എന്നാൽ അസ്ഥാനത്തുള്ള ജാസ്മിന്റെ ചില തമാശകളും ആണ്… വലിയ അടിയുടെ വക്കത്തു നിൽക്കുമ്പോൾ പോലും തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാൻ ജാസ്മിന് കഴിവുണ്ട്..

ബിഗ് ബോസ് വീട്ടിലെ അടിപിടികൾ ഇങ്ങനെ അരങ്ങേറുമ്പോൾ ഞാനാണ് ഇവിടെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇടപെടാത്ത വ്യക്തി എന്ന് പറഞ്ഞു കൊണ്ട് തന്നെ പുറത്താക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് റോൻസൻ…വീട്ടിൽ നിൽക്കാൻ താല്പര്യമില്ല എന്ന് പലതവണ പറഞ്ഞ വ്യക്തി ആണ് ഇദ്ദേഹം .. അപ്പോൾ സുചിത്രയും തന്നെ എലിമിനേറ്റ് ചെയ്യണമെന്ന ആവശ്യവുമായി വന്നു.. ഞാൻ ഒരു കാര്യത്തിലും ഇടപെടാത്ത ആളാണ് അതുകൊണ്ട് എന്നെ എലിമിനേറ്റ് ചെയ്യു എന്ന് സുചിത്ര പറഞ്ഞു ..

 

നിങ്ങൾ നോമിനേഷനിൽ പോലും വരാറില്ല അവിടെ ഇരിക്കു എന്ന് ജാസ്മിൻ പറഞ്ഞു….

 

ഇതേ സമയം ഡോക്ടർ റോബിൻ പറഞ്ഞു, പുറത്തു പോകണമെങ്കിൽ ലാലേട്ടൻ വരുമ്പോൾ അന്തസ്സായി പറഞ്ഞു ഇറങ്ങി പോകണം എന്ന്…അപ്പോൾ പൈസ കിട്ടൂല ബ്രോ എന്നുപറഞ്ഞ് ജാസ്മിൻ എത്തി ..

സ്പോൺസർ ടാസ്കിൽ വിവരങ്ങൾ റിയാസ് വായിക്കുന്നതിനിടെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്…തനിക്ക് തല കറങ്ങുന്നതായി അറിയിക്കുകയായിരുന്നു ജാസ്മിൻ…ഇതോടെ എല്ലാവരും താരത്തിന്റെ ചുറ്റുംകൂടി… പിന്നാലെ ജാസ്മിനെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയായിരുന്നു..

 

മെഡിക്കൽ റൂമിലിരുന്ന് പൊട്ടിക്കരയുന്ന ജാസ്മിനെ ആണ് പിന്നീട് എല്ലാവരും കാണുന്നത്…ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അത് വച്ചുനോക്കുമ്പോൾ ഇവിടത്തെ പ്രശ്നങ്ങൾ ഒന്നും അല്ല.. പക്ഷേ എനിക്ക് ഇത്രയും ടോക്സിക് ആകാൻ പറ്റുന്നില്ല..ഞാൻ പലരോടും വളരെ മോശമായി പെരുമാറുന്നു എന്നൊക്കെ പറഞ്ഞ് പരസ്പര ബന്ധമില്ലാതെ ജാസ്മിൻ കരയുകയായിരുന്നു.. അതേസമയം ബിഗ്ബോസ് ജാസ്മിന് എനർജി ഡ്രിങ്ക് കൊടുക്കുന്നതും ജാസ്മിൻ അത് കുടിക്കുന്നതും കാണാം..

Leave a Comment

Your email address will not be published.