ആരാധനാ ഭ്രാന്ത്…

ആരാധനാ ഭ്രാന്ത്…
പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിയെ ഭാഗ്യരാജ് 22 നെ പോലീസ് പിടികൂടി…

സിനിമാ താരങ്ങളുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.ഇത്തരത്തില്‍ കുറ്റകൃത്യങ്ങൾ ചെയ്ത പലരും പോലീസിന്റെ പിടിയിലുമായിട്ടുമുണ്ട്. ഇപ്പോഴിതാ നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം പോലീസ്. 22 കാരനണ് പ്രതി. വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴി നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.

നാല് മാസം മുന്‍പായിരുന്നു നടി പ്രവീണ പോലീസില്‍ പരാതി നല്‍കിയിരുന്നത്. സംഭവത്തെ കുറിച്ച്‌ നടി പങ്കുവെച്ച പ്രതികരണം ഇങ്ങനെ- ആദ്യം യുവാവ് തന്റെ പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തന്നോട് അത് ലൈക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലാത്തതിനാല്‍ താന്‍ അത് അത്ര കാര്യമാക്കിയില്ല…

ആരാധന ഭ്രാന്ത് ആണ് പ്രതിയെ കൊണ്ട് ഇങ്ങിനെ ഒക്കെ ചെയ്യിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി സിനിമാതാരം പ്രവീണയെയും കുടുംബത്തെയും വിടാതെ പിന്തുടരുകയായിരുന്നു ഇയാൾ. ആരാധനമൂത്ത് ഭാഗ്യരാജ് പ്രവീണയുടെ പേരിൽ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി .എന്നാൽ ഇതുതൻ്റെ വെരിഫൈഡ് പേജ് അല്ലെന്ന് പ്രവീണ റിപ്പോർട്ട് ചെയ്തതോടെ പേജ് പ്പോയി. ഇത് കാരണം വൈരാഗ്യം വർദ്ധിച്ച ഭാഗ്യരാജ് സിനിമാതാരം പ്രവീണയുടെ ചിത്രങ്ങൾ പ്ലേസ്റ്റോറിലെ ആപ്പ് ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയായിരുന്നു. പ്രവീണയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങൾക്ക് ഇൻസ്റ്റഗ്രാം വഴി നഗ്ന ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു. നിരവധി മെയിലുകൾ സൃഷ്ടിച്ച വ്യാജ പേരിലാണ് ഇയാൾ അക്കൗണ്ട് തുടങ്ങിയിരുന്നത്. ഒടുവിൽ പ്രവീണയുടെ കൗമാരക്കാരിയായ മകളുടെ പേരിൽ വ്യാജ ചിത്രം സൃഷ്ടിക്കുകയും ശല്യം സഹിക്കാൻ കഴിയാതെ പ്രവീണ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സൈബർ പോലീസ് തുടർന്ന് കേസെടുത്തു.ദില്ലിയിലെ ഒരു ചേരിയിൽ നിന്നാണ് 20 വയസ്സുള്ള കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ഭാഗ്യരാജ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വളരെ വേഗം പ്രതിയെ പിടികൂടിയ പോലീസിനോട് വളരെയധികം നന്ദി പ്രവീണ അറിയിച്ചു…

മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് പ്രവീണ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ബാലതാരമായി രംഗപ്രവേശം ചെയ്തു. 20-ലേറെ ചിത്രങ്ങളിലും നിരവധി മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ഒരു പെണ്ണും രണ്ടാണും’ എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി. ക്ലാസ്സിക്കൽ നൃത്തരംഗത്തും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *