സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഹീറോയാണെന്ന് തെളിച്ചിച്ചു റോക്കി ബായ് സഹപ്രാവർത്തകരെ സഹായിച്ചു യാഷ്

ഇന്ത്യൻ സിനിമയിൽ ഒരൊറ്റ സിനിമകൊണ്ട് ഇന്ത്യ ഒട്ടാകെ കോരി തെരിപിച്ച താരമാണ് യാഷ്. യാഷ് എന്ന പേരിനെ കാളും താരത്തിന്റെ ആരാധകർ ഇപ്പോൾ താരത്തെ സ്വയം വിളിക്കുന്നത് റോക്കി ബായ് എന്നുതന്നെയാണ്.കെ ജി ഫ് എന്ന സിനിമ കൊണ്ട് കന്നഡ സിനിമയെ തന്റെ കൈക്കുള്ളിൽ ഒതുക്കിയ താരം ആണ്. ഇപ്പോൾ കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരം ആയി മാറിയിരിക്കുകയാണ്.

ഇപ്പോൾ താരം ചെയ്ത ഒരു കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരിക്കുന്നത്. കൊറോണ കാരണം കന്നട സിനിമയിൽ മുഴുവൻ പ്രശ്നങ്ങൾ ആണ്. സിനിമയെ മാത്രം ഉപജീവനം ആക്കി ജീവിക്കുന്ന ഒട്ടേറെ ആൾകാരുണ്ട് അവരുടെ ജീവിതം ഇപ്പോൾ തീർത്തും ദുരിതങ്ങൾ നിറഞ്ഞതാണ്. അവരെ ഇപ്പോൾ സാമ്പത്തികമായി സഹിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കന്നഡ സിനിമയിൽ ഏതാണ്ട് 3000 വരുന്ന സഹപ്രവർത്തകർക്ക് 5000 രൂപ വീതം ആണ് താരം നൽകുമെന്നും താരം പറഞ്ഞു അവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുക എന്നും താരം വ്യക്തമാക്കി. കൊറോണ കാരണം ഏറ്റവും അധികം പ്രശ്നം നേരിടുന്നത് ഇപ്പോൾ കന്നട സിനിമ മേഖലയിൽ ആണെന്നും വളരെ മോശമായ രീതിയിലാണ് ബാധിചിരിക്കുന്നത്. അതുകൊണ്ടാണ് തന്നാൽ കഴിയുന്ന പോലെ 3000 വരുന്ന സഹപ്രവർത്തകകരെ താരം ചേർത്തു പിടിച്ചത്.

ഇതൊരു ചെറിയ തുക ആണെകിലും ഇപ്പോൾ അവർക്ക് ഇതൊരു വലിയ ആശ്വാസം ആവും എന്നും താരം പറഞ്ഞു. താരം തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഈ വാർത്ത അറിയിച്ചത്. ഇപ്പോൾ സിനിമയിലും ജീവിതത്തിലും ഹീറോയാണെന്ന് തെളിയിചിരിക്കുകയാണ് നമ്മുടെ റോക്കി ബായ്.

Leave a Comment

Your email address will not be published. Required fields are marked *