നിങ്ങൾ കാരണം നിരവധി ആളുകൾ അവരുടെ ഒളിഞ്ഞു കിടന്ന കഴിവുകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നു. മഞ്ജു വാര്യര്‍ക്ക് കുട്ടി ആരാധികയുടെ കത്ത്…..

നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായ വ്യക്തിയാണ്. നിങ്ങൾ കാരണം നിരവധി ആളുകൾ അവരുടെ ഒളിഞ്ഞു കിടന്ന കഴിവുകള്‍ വെളിച്ചത്ത് കൊണ്ടുവരുന്നു. മഞ്ജു വാര്യര്‍ക്ക് കുട്ടി ആരാധികയുടെ കത്ത്…..

 

സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജുവാര്യർ. മലയാള സിനിമയിലെ ഏക ഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ

ഒരാളുകൂടിയാണ്.ചരുങ്ങിയ കാലം കൊണ്ട് മലയാളിക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച താരം ..മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.താരത്തിന്റെ വിവരങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

ഇപ്പോഴിതാ നമ്മുടെ മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറിന് ഒരു കുട്ടി ആരാധിക എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദേവൂട്ടി എന്ന കുട്ടി ആരാധികയാണ് മഞ്ജുവിന് കത്തെഴുതിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയകളിലൂടെ മഞ്ജു തന്നെയാണ് ദേവൂട്ടി എഴുതിയ കത്ത് പുറത്ത് വിട്ടത്.

 

പ്രിയ മഞ്ജു ആന്റി, ഞാൻ ആൻറിയുടെ സിനിമകൾ അധികം കണ്ടിട്ടില്ല. എന്റെ മമ്മയിൽ നിന്നും പപ്പയിൽ നിന്നും നിങ്ങളെ കുറിച്ച് കേട്ടതിൽ നിന്ന് എനിക്ക് ആൻ്റിയെ അറിയാം. പറഞ്ഞു കേട്ടതിൽ വച്ച് ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു സിനിമ സുജാതയാണ് നിങ്ങളെ പോലൊരു നല്ല വ്യക്തിത്വമുള്ള ആളുകൾ ഞങ്ങൾക്ക് എല്ലാവർക്കും ഒരു പ്രചോദനമാണെന്ന് എനിക്കറിയാം. 17 വർഷങ്ങൾക്ക് ശേഷം എന്റെ മമ്മ ഇന്ന് നൃത്തം ചെയ്തിൻ്റെ കാരണം ആൻറിയാണ്. അതിന് വളരെ നന്ദി. മറഞ്ഞിരിക്കുന്ന കഴിവുകളുള്ള മിക്ക അമ്മമാരും ഇന്ന് ആൻറിയെ കണ്ട് മുന്നോട്ട് വന്നിരിക്കുന്നു. ഒളിഞ്ഞു കിടന്ന പല സർഗാത്മ കഴിവുകള്‍ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളുടെ ചിന്തകളാണ് ആൻ്റിയുടെ രണ്ടാം വരവാണ് എല്ലാതിനും വഴിതെളിയിച്ചത്.

ആൻ്റിയെ ഞങ്ങൾ വളരെ സ്നേഹിക്കുന്നു .എല്ലാവർക്കും പ്രചോദനമായ ആൻ്റിയെ ഒരുപാട് ഇഷ്ടപ്പെടുന്നു …ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കൂന്നതിന് നന്ദി എന്നാണ് ദേവൂട്ടി കത്തിൽ എഴുതിയിരിക്കുന്നത്..

അതേസമയം, ‘വെള്ളരി പട്ടണം’ എന്ന ചിത്രമാണ് മലയാളത്തിൽ മഞ്ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.നിലവിൽ അജിത് നായകനായി എത്തുന്ന ‘എ കെ 61‍’ എന്ന ചിത്രത്തിലാണ് മഞ്ജു അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.  വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.കൂടാതെ അതേ സമയം സെന്റിമീറ്റർ, ആയിഷ, ,കയാട്ടം, എന്നിവയാണ് മഞ്ജു വാര്യരുടെ മലയാളത്തിലെ ഏറ്റവും പുതിയ അണയറിയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ….

Leave a Comment

Your email address will not be published.