സിനിമയെ വിമർശിച്ചോളൂ..പക്ഷേ കൊല്ലരുത്. സംവിധായകൻ റോഷൻ ആൻഡ്റൂസ്..

സിനിമയെ വിമർശിച്ചോളൂ..പക്ഷേ കൊല്ലരുത്. സംവിധായകൻ റോഷൻ ആൻഡ്റൂസ്..

 

ഉദയനാണ് താരം, നോട്ടുബുക്ക്, ഇവിടം സ്വർഗ്ഗമാണ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയിൽ അറിയപ്പെടുന്ന സംവിധായകനായി മാറിയ താരമാണ് റോഷൻ ആൻഡ്റൂസ്.. 1997ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിൽ കൂടെയാണ് മലയാള സിനിമാരംഗത്തേക്ക് രംഗപ്രവേശം. ഈ ചിത്രത്തിന്റെ സഹ സംവിധായകനായിട്ടായിരുന്നു റോഷന്റെ തുടക്കം. പിന്നീട് അയാൾ കഥ എഴുതുകയാണ്, നരസിംഹം എന്നീ സിനിമകളിലും സഹസംവിധായകനായി റോഷൻ ആൻഡ്റൂസ് എത്തി..

2005ലാണ് ഉദയനാണ് താരം പുറത്തിറങ്ങിയത്. മോഹൻലാൽ നായകനായ ഈ ചിത്രം ആ വർഷത്തിൽ തന്നെ വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 2006 ൽ പുറത്തിറങ്ങിയ നോട്ടുബുക്ക് എന്ന ചിത്രം അതുവരെ കണ്ടിട്ടുള്ള മറ്റു ക്യാമ്പസ് ചിത്രങ്ങളിൽ നിന്നെല്ലാം വിഭിന്നമായ ഒരു പാറ്റേണിൽ ചിത്രീകരിച്ച സിനിമയായിരുന്നു. ചിത്രവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു..

 

നിവിൻപോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറിപ്പ്, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി റോഷൻ ആൻഡ്റൂസ് സംവിധാനം ചെയ്ത ചിത്രം സാറ്റർഡേ നൈറ്റ് കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്..

ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രേക്ഷകരുടെ സിനിമയോടുള്ള മനോഭാവത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്..

 

പണ്ട് സിദ്ദിഖ് ലാലിന്റെ റാംജിറാവു സ്പീക്കിംഗ് ഇറങ്ങിയപ്പോൾ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ തീയറ്ററിൽ ആളില്ലായിരുന്നു. എന്നാൽ പിന്നീട് ആ അവസ്ഥ മാറി. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി ആ ചിത്രം മാറി. എന്നാൽ ഇന്നത്തെ കേസിലാണെങ്കിൽ അത് സംഭവിക്കുമോ.. ആദ്യത്തെ ദിവസങ്ങളിൽ ആളുകൾ കയറിയില്ലെങ്കിൽ പിന്നെ സിനിമ പൊങ്ങി വരില്ല. എല്ലാവരും കൂടി അത് നശിപ്പിച്ചു കളയും..

ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ എന്താണെന്ന് വെച്ചാൽ തിയേറ്ററിൽ സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ തന്നെ മൈക്കുമായി ചിലർ വന്ന് അഭിപ്രായങ്ങൾ എടുത്തു കൊണ്ടിരിക്കും.. അപ്പോൾ പ്രേക്ഷകർ, അത് ആരാധകരാകാം.. അല്ലാതിരിക്കാം..അവർ അപ്പോൾ തന്നെ ആ സിനിമയെ കീറിമുറിക്കുകയല്ലേ. പിന്നെ സിനിമ കാണാൻ പോകുന്നതിനു മുമ്പ് യൂട്യൂബ് എടുത്തു നോക്കിയിട്ടാണ് ആൾക്കാർ പടം കാണണമോ വേണ്ടയോ എന്നൊക്കെ നിശ്ചയിക്കുന്നത്. അങ്ങനെത്തെ സ്ഥിതിവിശേഷം പണ്ട് ഉണ്ടായിരുന്നില്ല..

 

സിനിമയെ വിമർശിക്കുന്നതിനു മുമ്പ് അതിനുള്ള യോഗ്യത ഉണ്ടോ എന്ന് ചിന്തിക്കണം. വിമർശിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ സിനിമയെ കൊല്ലരുത്.. കൊറിയൻ രാജ്യങ്ങളിൽ ഒന്നും അവർ സിനിമയെ വിമർശിക്കാറില്ല.. വിമർശിക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കേണ്ടത് എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നതാണ്.. ഞാൻ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ..പിന്നെ ഞാൻ ആരാണ്? അതോ എനിക്ക് അവിടെ എത്തിപ്പെടാൻ പറ്റാത്തതിന്റെ ഫ്രെസ്ട്രേഷൻ ആണോ ഇതെല്ലാം ചെയ്യിപ്പിക്കുന്നത്.. ഇത്രയും കാര്യങ്ങൾ ഒന്ന് ചിന്തിക്കണം..

Leave a Comment

Your email address will not be published. Required fields are marked *