സാമ്പാർ വളിച്ചോ എന്നറിയാൻ കുക്കിംഗ് പഠിക്കേണ്ട കാര്യമില്ല..അഞ്ജലി മേനോൻ പ്രസ്താവനക്കെതിരെയുള്ള കമന്റുകൾ വൈറലാകുന്നു..

സാമ്പാർ വളിച്ചോ എന്നറിയാൻ കുക്കിംഗ് പഠിക്കേണ്ട കാര്യമില്ല..അഞ്ജലി മേനോൻ പ്രസ്താവനക്കെതിരെയുള്ള കമന്റുകൾ വൈറലാകുന്നു..

 

മലയാള സിനിമയിലെ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സംവിധായികയായ അഞ്ജലി മേനോൻ.. തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ ഒരുപിടി മികച്ച സിനിമകളിലൂടെ അഞ്ജലി തന്റെ സ്ഥാനം മലയാള സിനിമയിൽ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞതാണ്.. മഞ്ചാടിക്കുരു, കേരള കഫയിലെ ഹാപ്പി ജേർണി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ സിനിമകൾ മികച്ച ജനപ്രീതി നേടിയ അഞ്ജലി മേനോൻ സിനിമകളാണ്.. ഈ സിനിമകൾക്ക് ശേഷം അഞ്ജലി മേനോൻ ഇപ്പോൾ തന്റെ പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ്..

വണ്ടർ വുമൺ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പാർവതി തിരുവോത്ത്, നിത്യ മേനോൻ, നദിയാ മൊയ്തു, പത്മപ്രിയ, സയനോരാ ഫിലിപ്പ്, അർച്ചന പത്മിനി, അമൃത, സുഭാഷ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.. സിനിമയുടെ പ്രചാരണാർത്ഥം പ്രഗ്നൻസി ടെസ്റ്റ് റിസൾട്ട് കാണിക്കുന്ന ചിത്രവുമായി ഇതിലെ താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത് സിനിമയ്ക്ക് വലിയ പ്രമോഷൻ ആണ് സമ്മാനിച്ചിരുന്നത്. ഇപ്പോൾ പ്രൊമോഷന്റെ ഭാഗമായി വിവിധ ചാനലുകളിൽ അഞ്ജലി മേനോനും സംഘവും അഭിമുഖ പരിപാടികൾ നടത്തിവരികയാണ്.. ഇത്തരം ഒരു അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തന്നെ വലിയ ചർച്ചാവിഷയവും അഞ്ജലി മേനോന് എതിരെ ട്രോളുകളും സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ജലി മേനോൻ പറയുന്നത് സിനിമയുടെ മേക്കിങ് സംവിധാനങ്ങളെക്കുറിച്ച് പഠിച്ചതിനുശേഷം മാത്രമേ റിവ്യൂ ചെയ്യുന്നതിൽ കാര്യമുള്ളൂ എന്ന രീതിയിലാണ്.. ഫിലിം മേക്കിങ്ങുമായി ബന്ധപ്പെടുന്ന വിവിധ ഘട്ടങ്ങളും അതിന്റെ പ്രോസസ്സുകളും മനസ്സിലാക്കിയശേഷം റിവ്യൂ ചെയ്യുന്നതാണ് ഗുണകരമാകുക എന്നും അഞ്ജലി പറയുന്നു.സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ എഡിറ്റിംഗ് എന്താണെന്ന് അറിഞ്ഞിരിക്കണം എന്ന അഞ്ജലി മേനോന്റെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്..

ഇതിനുമുമ്പ് മോഹൻലാലും സംവിധായകനായ റോഷൻ ആൻഡ്റൂസും ഇതേ തരത്തിലുള്ള പ്രസ്താവനകൾ ഇറക്കിയപ്പോഴൊക്കെ അവർക്കെതിരെ ശക്തമായ രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

അഞ്ജലിയുടെ ഈ പ്രസ്താവനക്കെതിരെ പൊതുവേ വിമർശനങ്ങൾ തന്നെയാണ് വരുന്നത്.. ലാലേട്ടനോടും റോഷൻ ആൻഡ്രൂസിനോടും പറഞ്ഞത് തന്നെയേ അഞ്ജലി മേനോനോടും പറയാനുള്ളൂ.. സിനിമയുണ്ടാക്കുന്ന പ്രോസസിനെ കുറിച്ച് ഒക്കെ പഠിച്ച ശേഷമേ സിനിമയെ വിമർശിക്കാൻ ആവൂ എന്നതൊക്കെ വല്ല ഉത്തരകൊറിയയിലും ചെന്നങ്ങ് പറഞ്ഞാൽ മതി.. 130 – 150 കൊടുത്തു വാങ്ങുന്ന ടിക്കറ്റാണ് സിനിമയെ വിമർശിക്കാനുള്ള ഞങ്ങളുടെ ക്വാളിഫിക്കേഷൻ.. സിനിമ ഒച്ചിഴയുന്ന വേഗതയിലാണ് പോകുന്നത് എന്ന് മനസ്സിലാക്കാൻ എഡിറ്റിംഗ് പഠിച്ച് അതിന്റെ സർട്ടിഫിക്കറ്റ് വാങ്ങി വയ്ക്കേണ്ട കാര്യമൊന്നുമില്ല.. നല്ല സിനിമയാണ് എന്ന് തോന്നിയാൽ പ്രേക്ഷകർ കയ്യടിക്കും. അല്ലെങ്കിൽ വിമർശിക്കും..അത് സ്വാഭാവികം മാത്രമാണ്. പിന്നെ സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ചോരയും നീരും ഒക്കെ നോക്കുകയാണെങ്കിൽ സിനിമ കാണുന്നവനും അവന്റെ ജോലികളിൽ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയാൽ മതി.. അഞ്ജലി മേനോന് എതിരെ വരുന്ന ഇത്തരം പരാമർശങ്ങളാണ് സോഷ്യൽ മീഡിയ കമന്റുകൾ അധികവും..

Leave a Comment

Your email address will not be published. Required fields are marked *