വിവാഹത്തിനു ശേഷവും സിനിമയിൽ അഭിനയിക്കുമെന്ന് യുവതാരം നൂറിൻ…

വിവാഹത്തിനു ശേഷവും സിനിമയിൽ അഭിനയിക്കുമെന്ന് യുവതാരം നൂറിൻ…

 

 

യുവനിരയെ വെച്ച് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കുന്ന ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി.

 

സിനിമയിലേക്ക് എങ്ങനെ എത്തി എന്ന് നൂറിനോട് ചോദിച്ചാൽ അതിനെല്ലാം വഴിത്തിരിവായത് നൃത്ത മാണെന്നാണ് നടി പറയുന്നത്.ഞാൻ വളരെ സെൻസറ്റീവാണ്, ചെറിയ കാര്യങ്ങൾക്ക് പോലും കരഞ്ഞ് പോകുമെന്നാണ് നൂറിൻ ഷെരീഫ് പറയുന്നത്. വലിയ കാര്യങ്ങൾ പലതും അവഗണിച്ചെന്ന് വരും. കലാകാരന്മാർക്ക് കൂടെ പിറപ്പായ അതേ പ്രകൃതമാണ് തനിക്കും. നൃത്തമാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തിന് കാരണമായത്. മൂന്ന് വയസുള്ളപ്പോൾ മുതൽ നൃത്തം പഠിക്കുന്നുണ്ട്.

കുട്ടിക്കാലം മുതൽ ഉമ്മ ടെസീനയാണ് എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചിരുന്നത്. സ്‌കൂളിലെ കല, കായിക മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കാൻ ഉമ്മ എന്നെയും കൊണ്ട് പോകുമ്പോൾ വാപ്പ ഷെരീഫ് ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു. പിന്നെ എല്ലാം മാറി വിദേശത്തായിരുന്ന വാപ്പ ഇപ്പോൾ നാട്ടിലുണ്ട്.

ചേച്ചി നസ്രിൻ വിവാഹം കഴിഞ്ഞു. എന്നെക്കാൾ നന്നായി ഡാൻസ് കളിക്കുന്നത് അവളാണ്. പാട്ട് പാടുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പക്ഷേ അതൊന്നും ക്യാമറയ്ക്ക് മുന്നിലല്ലെന്ന് നൂറിൻ പറയുന്നു. സിനിമ എന്നാൽ എന്തോ വലിയ തെറ്റാണെന്നാണ് ബന്ധുക്കളിൽ പലരും ഇപ്പോഴും വിചാരിക്കുന്നത്.

 

 

സിനിമയെ മറ്റൊരു കണ്ണിൽ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോൾ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നു. അത് കാണുമ്പോൾ അഭിമാനമാണ്. തെലുങ്കിൽ ഞാനൊരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ടീസറിൽ ചില ഹോട്ട് രംഗങ്ങളുണ്ട്. അത് ഞാനാണെന്ന് പലരും തെറ്റിദ്ധരിച്ചു.

 

അടുത്തിടെ ആയിരുന്നു നടിയുടെ വിവാഹ കഴിഞ്ഞത്. ഫഹീം സഫർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഒരു നടൻ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഒരുപാട് നാളുകളായി ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിൽ ആയിരുന്നു. ബേക്കലിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ എല്ലാം കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

 

ജോലിക്കിടയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടത് എന്നാണ് ഇരുവരും പറയുന്നത്. പിന്നീട് വളരെ അടുത്ത സുഹൃത്തുക്കൾ ആയി മാറുകയും അത് പിന്നീട് പ്രണയത്തിൽ എത്തുകയും അത് അവസാനം വിവാഹത്തിൽ എത്തിനിൽക്കുകയാണ് എന്നുമാണ് താരം പറയുന്നത്. വിവാഹ നിശ്ചയം ഒരു ചെറിയ പരിപാടി മാത്രമായിട്ടാണ് പ്ലാൻ ചെയ്തത് എന്നാണ് താരം പറയുന്നത്.

 

അതേസമയം വിവാഹം കഴിഞ്ഞാലും സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനും താരം ഉത്തരം നൽകി. വിവാഹം കഴിഞ്ഞാലും സിനിമയിൽ തീർച്ചയായും അഭിനയിക്കും എന്നാണ് താരം പറയുന്നത്. താൻ അഭിനയിക്കുന്ന ബർമുഡ എന്ന സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് എന്നും വേറെ രണ്ടു മൂന്നു സിനിമകൾ കൂടി ഇനിയും ഇറങ്ങാൻ ഉണ്ട് എന്നുമാണ് താരം പറയുന്നത്. ഇത് കൂടാതെ ഫഹീം അഭിനയിക്കുന്ന ഒരു സിനിമ കൂടി ഇറങ്ങാൻ ഉണ്ട്. ഇത് കൂടാതെ ഇവർ രണ്ടുപേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *